Thursday, May 15, 2025 11:41 am

ട്രെഡ്‌മിൽ സ്‌ഥാപിക്കാനെത്തിയവർ വീട്ടിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ കവർന്ന് കടന്നുകളഞ്ഞു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ട്രെഡ്‌മിൽ സ്‌ഥാപിക്കാനെത്തിയവർ വീട്ടിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ കവർന്ന് കടന്നുകളഞ്ഞു. തിങ്കളാഴ്‌ച മണ്ണാർക്കാട് പ്രദേശത്ത് വെച്ചായിരുന്നു സംഭവം. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളുടെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോ​ഗമിക്കുകയാണ്. തെങ്കര മണലടി മുണ്ടോടൻ ഷരീഫിന്റെ വീട്ടിലാണ് ട്രെഡ്‌മിൽ സ്‌ഥാപിക്കാനെത്തിയവർ 20 ലക്ഷം രൂപ കവർന്ന് കടന്ന് കളഞ്ഞത്. വീടിന്റെ മുകളിലത്തെ നിലയിലുളള മുറിയിലാണ് പണം സൂക്ഷിച്ചിരുന്നത്. ട്രെഡ്മിൽ സ്‌ഥാപിക്കുന്ന ജോലി നടന്നിരുന്നതും ഈ നിലയിലായിരുന്നു. പണമടങ്ങിയ സ്യൂട്ട്കേസ് അലമാര പൂട്ടിയിരുന്നില്ല. ഷരീഫിന്റെ സുഹൃത്ത് വഴിയാണ് ട്രെഡ്‌മിൽ സ്‌ഥാപിക്കാൻ യുവാക്കൾ വീട്ടിലെത്തിയത്. സുഹൃത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ട്രെഡ്മിലിന്റെ ജോലി നടന്നിരുന്ന സമയത്ത് മുകളിലത്തെ നിലയിൽ ഷരീഫും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി താഴേക്ക് വന്നതിന്റെ പിന്നാലെയാണ് ജോലിക്കാരും ഇറങ്ങിയത്. സമയം കഴിഞ്ഞും ജോലിക്കാരെ കാണാത്തതിനെ തുടർന്ന് ഷരീഫ് വിളിച്ചപ്പോൾ അരമണിക്കൂറിനകം വരുമെന്നാണ് അറിയിച്ചത്. പറഞ്ഞ സമയം കഴിഞ്ഞും എത്താതിനെ തുടർന്ന് വിളിച്ചപ്പോൾ നേരത്തെ പറഞ്ഞത് തന്നെ ആവർത്തിച്ചു. സംശയം തോന്നിയതിനെ സംശയം തോന്നി അലമാരയിൽ നോക്കിയപ്പോഴാണ് പണം നഷ്ട‌മായ വിവരം അറിഞ്ഞത്. പിന്നീട് ഫോൺ വിളിച്ചപ്പോൾ പ്രതികളെ കിട്ടാത്തതിനാൽ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുതിയ യുദ്ധതന്ത്രങ്ങളുടെ മുനയൊടിക്കാന്‍ ഇന്ത്യയുടെ ഭാര്‍ഗവാസ്ത്ര

0
ഭുവനേശ്വര്‍: ബുധനാഴ്ച ഇന്ത്യ മൂന്നാംവട്ടവും വിജയകരമായി പരീക്ഷിച്ച ഹ്രസ്വദൂര മിസൈലായ ഭാര്‍ഗവാസ്ത്രയ്ക്ക്...

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

0
മലമ്പുഴ : മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട്...

പണയ സ്വർണം കവർന്ന കേസിൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

0
ബെംഗളൂരു : പണയ സ്വർണം കവർന്ന കേസിൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ....

കൊടും ഭീകരൻ മസൂദ് അസറിന് പാക് സർക്കാർ വക 14 കോടി നഷ്ടപരിഹാരം

0
കറാച്ചി: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവനും കൊടും ഭീകരനുമായ മസൂദ്...