ബി​ജു​ലാ​ല്‍ കൂ​ടു​ത​ല്‍ പ​ണം തി​രി​മ​റി ന​ട​ത്തി ; ഭാ​ര്യ സി​മി​യ്ക്കും പ​ങ്കു​ണ്ടെ​ന്ന്​ സം​ശ​യ​o

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ര്‍ ട്ര​ഷ​റി​യി​ല്‍ നി​ന്ന്​ കോ​ടി​ക​ള്‍ ത​ട്ടി​യ കേ​സി​ലെ പ്ര​തി ബി​ജു​ലാ​ല്‍ കൂ​ടു​ത​ല്‍ പ​ണം തി​രി​മ​റി ന​ട​ത്തി സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ന്വേ​ഷ​ണ​സം​ഘം. സം​ഭ​വ​ത്തി​ല്‍ ബി​ജു​വിന്റെ ഭാ​ര്യ സിമിയ്ക്കും പ​ങ്കു​ണ്ടെ​ന്ന്​ സം​ശ​യിക്കുന്നു.

ത​ട്ടി​പ്പ് ന​ട​ത്തി​യെ​ടു​ത്ത പ​ണം ബി​ജു​ലാ​ല്‍ ആ​ദ്യം ട്ര​ഷ​റി അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ മാ​റ്റി. അ​തി​ന് ശേ​ഷ​മാ​ണ് സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​ത്. ആ​ദ്യം ട്ര​ഷ​റി അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം മാ​റ്റു​ന്ന​ത് എ​ന്ന​തി​നാ​ല്‍ അ​ന്ന് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യി​ല്ല. ബി​ജു​ലാ​ലി​നെ വ​ഞ്ചി​യൂ​ര്‍ സ​ബ് ട്ര​ഷ​റി​യി​ലും ജി​ല്ലാ ട്ര​ഷ​റി​യി​ലും എ​ത്തി​ച്ച്‌ തെ​ളി​വെ​ടു​ത്തു. ഒ​ളി​വി​ല്‍ പോ​കു​ന്ന​തി​ന് മു​മ്പ് ബി​ജു​ലാ​ല്‍ ഉ​പേ​ക്ഷി​ച്ച ചി​ല രേ​ഖ​ക​ളും വ​ഞ്ചി​യൂ​ര്‍ ട്ര​ഷ​റി​ക്ക് സ​മീ​പ​ത്ത് നി​ന്ന്​ ക​ണ്ടെ​ത്തി.

ക​ര​മ​ന​യി​ലെ വീ​ട്ടി​ലും വ​ഴ​യി​ല​യി​ലെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലും ബി​ജു​ലാ​ലി​നെ എ​ത്തി​ച്ചു. ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്തി​യ ചി​ല രേ​ഖ​ക​ളി​ല്‍ ത​ട്ടി​പ്പി​നെ സം​ബ​ന്ധി​ച്ച്‌ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. സി​മി​യു​ടെ ട്ര​ഷ​റി അ​ക്കൗ​ണ്ടി​ലും പൂ​വാ​ര്‍ ഫെ​ഡ​റ​ല്‍ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​മാ​ണ് ത​ട്ടി​പ്പി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ പ​ണം ബി​ജു​ലാ​ല്‍ നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്.

പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച്‌ ബാ​ങ്കി​ല്‍നി​ന്ന്​ അ​യ​ച്ചി​രു​ന്ന എ​സ്.​എം.​എ​സ് സ​ന്ദേ​ശ​ങ്ങ​ള്‍ സി​മി​യു​ടെ മൊ​ബൈ​ലി​ലേ​ക്കാ​ണോ ല​ഭി​ച്ചി​രു​ന്ന​തെ​ന്ന്​ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ബി​ജു​ലാ​ലിന്റെ കാ​റും സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും ക്രൈം​ബ്രാ​ഞ്ച്​ ഡി​വൈ.​എ​സ്.​പി എം.​ജെ. സു​ല്‍​ഫി​ക്ക​റിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. തെ​ളി​വെ​ടു​പ്പ് പൂ​ര്‍ത്തി​യാ​യ​തോ​ടെ ബി​ജു​ലാ​ലി​നെ വ്യാ​ഴാ​ഴ്​​ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്​​തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...