Tuesday, May 28, 2024 6:32 pm

ദുഃഖവെള്ളി, ഈസ്റ്റര്‍ ദിവസങ്ങളിലും ട്രഷറി പ്രവര്‍ത്തിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഏപ്രില്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ കൂടി ഈ മാസം അവസാനം വിതരണം ചെയ്യാന്‍ തീരുമാനം. ശമ്പളവിതരണവും തിരഞ്ഞെടുപ്പ് ചെലവുകളും നടത്താ‍ന്‍ ദുഃഖവെള്ളി, ഈസ്റ്റര്‍ ദിവസങ്ങളിലും ട്രഷറി പ്രവര്‍ത്തിക്കും. ശമ്പളവിതരണ സോഫ്‌റ്റ്‌വെയറായ ‘സ്‌പാര്‍ക്കി’ലെ തകരാറുകള്‍ വിദഗ്‌ധരുടെ സഹായത്തോടെ പരിഹരിക്കാനും നടപടിയെടുത്തു. വോട്ടെടുപ്പിന് മുന്‍പ് ശമ്പളവും ക്ഷേമ പെന്‍ഷനും ജനങ്ങളുടെ കെെയിലെത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയാണ്. മാര്‍ച്ച്‌, ഏപ്രില്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ 3,100 രൂപ ഒരുമിച്ച്‌ ഇത്തവണ ലഭിക്കും.

വര്‍ധിച്ച ക്ഷേമ പെന്‍ഷനും അത് കൃത്യമായി കെെകളിലെത്താന്‍ സ്വീകരിക്കുന്ന നടപടികളും തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അഭിപ്രായ സര്‍വെകളിലെല്ലാം ക്ഷേമ പെന്‍ഷന്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കിയെന്നാണ് പറയുന്നത്. മാത്രമല്ല, ക്ഷേമ പെന്‍ഷന്‍ 2,500 രൂപയാക്കി ഉയര്‍ത്തുമെന്ന് എല്‍ഡിഎഫ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ക്ഷേമപെന്‍ഷന്‍ ഘട്ടം ഘട്ടമായി 2,500 രൂപയാക്കും. വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്‍കും.

നാല്‍പ്പത് ലക്ഷം തൊഴിലുകള്‍ സൃഷ്‌ടിക്കും. അടുത്ത വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ നിര്‍മിക്കും. അഭ്യസ്‌തവിദ്യര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് മുന്‍ഗണന. കൂടുതല്‍ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടും. റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്നും ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉറപ്പുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

0
തെക്കന്‍ കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍...

റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാറിടിച്ചു ; അമേരിക്കയിൽ ഇന്ത്യൻ യുവതിയ്ക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: യുഎസിലെ ഫ്‌ളോറിഡയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാറിടിച്ച് ഇന്ത്യൻ യുവതി...

കോട്ടയം ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

0
കോട്ടയം : ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. കോട്ടയം ജില്ലയിൽ...

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം : ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു....