കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകര്‍ ചമഞ്ഞ് വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് അഴിയൂരിൽ ആരോഗ്യ പ്രവർത്തകര്‍ ചമഞ്ഞ് വീട്ടിലെത്തിയ സംഘം വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നു. കുഞ്ഞിപ്പള്ളി ചിറയിൽ പീടികയിലാണ് കവര്‍ച്ചാസംഘം വീട്ടമ്മയുടെ തലയ്ക്കടിച്ച് സ്വർണവുമായി കടന്ന് കളഞ്ഞത്. അഴിയൂർ ചോമ്പാല പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ആക്രമണവും കവർച്ചയും നടന്നത്. കോവിഡ് വാക്സിനേഷന്‍ നല്‍കാനെത്തിയവരാണെന്ന് പരിചയപ്പെടുത്തിയ രണ്ട് പേര്‍ വീട്ടമ്മയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണവുമായി കടന്നു കളയുകയായിരുന്നു.

ദേവി കൃപയില്‍ സുലഭയെന്ന വീട്ടമ്മക്കാണ് മര്‍ദനമേറ്റത്. ഭർത്താവ് രവീന്ദ്രനോട് അഴിയൂരിലെ ആരോഗ്യ കേന്ദ്രത്തിൽ പോയി പേര് റജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട ശേഷമാണ് കവര്‍ച്ച നടന്നത്. ഭര്‍ത്താവ് തിരിച്ചത്തിയ ശേഷമാണ് വിവരം പുറത്തറിയുന്നത്. പരിക്കേറ്റ സുലഭയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് തലയ്ക്ക് സാരമായ പരിക്കുണ്ട്. ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...