ചികിത്സാപ്പിഴവ് : ആലപ്പുഴ മെഡിക്കൽ കോളജ് ഇനി ആരോ​ഗ്യവകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: നിരന്തരമായി ചികിത്സാപ്പിഴവ് ആരോപണം നേരിടുന്ന സാഹചര്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ഇനി ആരോഗ്യ വകുപ്പിന്റെയും മന്ത്രിയുടെ ഓഫിസിന്റെയും നേരിട്ടുള്ള നിരീക്ഷണത്തിൽ. ‍ആശുപത്രിയിലെ ദൈനംദിന പ്രവർത്തനങ്ങളെല്ലാം നേരിട്ടു വിലയിരുത്തുന്ന സംവിധാനം ഏർപ്പെടുത്തുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡോക്ടർമാരുടെയും മുഴുവൻ ജീവനക്കാരുടെയും പ്രവർത്തനം നിരീക്ഷിക്കും. കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളജിൽ നവജാതശിശു മരിച്ചത് ചികിത്സാപ്പിഴവു മൂലമാണെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് എച്ച് സലാം എംഎൽഎയും കലക്ടർ അലക്സ് വർഗീസും പങ്കെടുത്ത യോഗം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ നിർദേശിച്ചു. വിവിധ ചികിത്സാ വിഭാഗങ്ങളുടെ പ്രവർത്തനം സൂപ്രണ്ടും പ്രിൻസിപ്പലും നിരീക്ഷിക്കണം, ഡ്യൂട്ടി മെഡിക്കൽ ഓഫിസർമാർ ജോലി സമയത്ത് ആശുപത്രിയിലുണ്ടെന്ന് ഉറപ്പാക്കണം, ജീവനക്കാർ ജോലി കൃത്യതയോടെ ചെയ്യുന്നുണ്ടെന്ന് മേലുദ്യോഗസ്ഥർ ഉറപ്പാക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മെഡിസെപ്പ് എന്തിനുവേണ്ടിയാണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല, പൂർണമായി പരിഷ്കരിക്കും’ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊല്ലം : മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതുമെന്നും എല്ലാവർക്കും സ്വീകാര്യമായ പുതിയ പദ്ധതി...

രാമക്ഷേത്രത്തിലെ സിഇഒ നിയമനം : ചുരുക്കപ്പട്ടികയിൽ 18 പേർ ; അഭിമുഖം ഇന്ന് മുതൽ

0
ലക്നൗ : അയോധ്യയിലെ ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ ചരിത്രത്തിലാദ്യമായി മുഴുവൻ സമയ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; പ്രതികളുടെ നുണപരിശോധനാ ഹർജി തള്ളി

0
ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടെ നുണപരിശോധനാ ഹർജി...

നിരന്തരം ഭീഷണിക്കത്തുകൾ : സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും വധഭീഷണി ; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത...

0
കൊൽക്കത്ത : മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ മുൻ...