അടൂര്‍ കെ.എസ്‌.ആര്‍.ടി.സി ജംഗ്ഷനില്‍ മരക്കൊമ്പുകള്‍ സിഗ്നല്‍ലൈറ്റുകള്‍ മറയ്‌ക്കുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കെ.എസ്‌.ആര്‍.ടി.സി ജംഗ്ഷനില്‍ റോഡിലേക്ക്‌ വളര്‍ന്ന്‌ നില്‍ക്കുന്ന മരക്കൊമ്പുകള്‍ മൂലം വാഹന യാത്രികര്‍ക്ക്‌ സിഗ്നല്‍ ലൈറ്റുകള്‍ കാണാന്‍ ക ഴിയുന്നില്ല. ജംഗ്ഷനിലെ ഡിവൈഡറില്‍ നില്‍ക്കുന്ന മരത്തിന്റെ കൊമ്പുകളാണ്‌ സിഗ്നല്‍ മറയ്‌ക്കുന്നത്‌. ഇതു കാരണം കിഴക്കു നിന്ന്‌ വരുന്ന വാഹനങ്ങള്‍ക്ക്‌ സിഗ്നല്‍ കാണാന്‍ കഴിയില്ല. അതിനാല്‍ ഇതു വഴി വേഗത്തിലാണ്‌ വാഹനങ്ങള്‍ പോകുന്നത്‌. പലപ്പോഴും അപകടങ്ങള്‍ക്കും ഇടയാക്കുന്നു. ട്രാഫിക്ക്‌ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്‌ഥര്‍ ഇറങ്ങി നിന്നാണ്‌ ഇപ്പോള്‍ വാഹനങ്ങളും റോഡ്‌ മുറിച്ചുകടക്കാനുള്ള യാത്രക്കാരേയും കടത്തി വിടുന്നത്‌.

ദിനംപ്രതി നൂറ്‌ കണക്കിന്‌ വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്ന നഗരത്തിലെ ഹൃദയഭാഗമാണിത്‌. സിഗ്നല്‍ കാണാത്തത്‌ കാരണം വാഹന യാത്രക്കാരും ബുദ്ധിമുട്ടുന്നു. സിഗ്നല്‍ മറച്ചു കൊണ്ട്‌ നില്‍ക്കുന്ന മരക്കൊമ്പ്‌ ഉടന്‍ മുറിച്ചു മാറ്റണമെന്നാണ്‌ ആവശ്യം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രായം ചെന്ന യാത്രക്കാരുമാണ്‌ കൂടുതല്‍ ബുദ്ധിമുട്ടിലാകുന്നത്‌. അപകടം മുന്നില്‍ കണ്ടു കൊണ്ടാണ്‌ പലരും റോഡ്‌ മുറിച്ചു കടക്കുന്നത്‌. യാത്രക്കാര്‍ റോഡ്‌ മുറിച്ച്‌ കടന്നാല്‍ ടൂറസ്‌റ്റ് ഹോമിനോട്‌ ചേര്‍ന്ന പാലത്തില്‍ നിന്നു അമിത വേഗതയില്‍ വരുന്ന വാഹനം ഇടിക്കാന്‍ സാധ്യതയേറെയാണ്‌. ഇതിനോടകം നിരവധി അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്‌.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...