തിരുവനന്തപുരം : മരം വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു . തിരുവനന്തപുരം ഉഴമലയ്ക്കലാണ് അപകടം നടന്നത്. കെഎസ്‌ഇബി ജീവനക്കാരനായ മുന്‍പാല സ്വദേശി അജയന്‍ ആണ് മരിച്ചത്. 40 വയസ്സായിരുന്നു. കെഎസ്‌ഇബി നെടുമങ്ങാട് ഓഫീസിലെ ജീവനക്കാരനായ അജയന്‍ രാവിലെ ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പ്രദേശത്ത് ശക്തമായ കാറ്റുവീശിയിരുന്നു. ഇതേത്തുടര്‍ന്ന് ആഞ്ഞിലി മരവും ഇലക്‌ട്രിക് പോസ്റ്റും റോഡിലേക്ക് മറിയുകയായിരുന്നു. മരച്ചില്ലകള്‍ക്ക് അടിയില്‍പ്പെട്ട അജയനെ നാട്ടുകാര്‍ ശിഖരങ്ങള്‍ മുറിച്ചുമാറ്റി പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സ്‌കൂട്ടറില്‍ മരം വീണ് നെടുമങ്ങാട് കെഎസ്‌ഇബി ഓഫീസിലെ ജീവനക്കാരന്‍ മരിച്ചു
RECENT NEWS
Advertisment