പകര്‍പ്പവകാശമില്ലാത്ത സിനിമകള്‍ യൂട്യൂബില്‍ ; ആറ് കമ്പനികള്‍ക്ക് കോടതി നോട്ടീസ് അയച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പകര്‍പ്പവകാശമില്ലാത്ത സിനിമകള്‍ യൂട്യൂബ് ചാനല്‍ വഴി സംപ്രേക്ഷണം ചെയ്ത ആറ് കമ്പനികള്‍ക്ക് നോട്ടീസ് അയയ്ക്കാനും സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തി വെയ്ക്കാനും കോഴിക്കോട്‌ ജില്ലാ പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു. എറണാകുളത്തെ മൂവി വേള്‍ഡ്, സെയ്‌ന വീഡിയോ വിഷന്‍, മ്യൂസിക് സോണ്‍. ഹൊറൈസണ്‍ ഓഡിയോ ആന്‍റ്  വീഡിയോ, കൊല്ലത്തെ ശ്രീ മൂവീസ്, മൂംബൈയിലെ ബിസ്‌കൂട്ട്‌ റീജനല്‍ എക്സ്‌ പ്രസ്സ് സോണ്‍ എന്നീ കമ്പനികള്‍ക്ക്‌ നോട്ടീസ് അയയ്ക്കാനാണ് ജില്ലയിലെ ഏക കൊമേഴ്‌സ്യല്‍ കോടതിയുടെ ചുമതലയുള്ള ജില്ലാ പ്രിന്‍സിപ്പല്‍ സബ്‌കോടതി ജഡ്ജി എസ്.രശ്മി ഉത്തരവിട്ടത്. കോഴിക്കോട്ടെ മില്ലേനിയം ഓഡിയോസ് ഉടമ സജിത് പച്ചാട്ടിന്റെ  ഹര്‍ജിയിലാണ് ഉത്തരവ്.

സജിക്ക് പകര്‍പ്പവകാശമുള്ള ദാദാസാഹിബ്, ഗ്രാമഫോണ്‍, ഇങ്ങനെ ഒരു നിലാപക്ഷി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, രാക്ഷസ രാജാവ് എന്നീ സിനിമകള്‍ തന്റെ  അനുമതിയില്ലാതെ യൂട്യൂബ്, ഇന്‍റര്‍നെറ്റ് എന്നിവ വഴി സംപ്രേക്ഷണം ചെയ്‌തെന്നാണ് അഡ്വ: ഷരണ്‍ ഷഹീര്‍ മുഖേന നല്‍കിയ പരാതി. ഈ അഞ്ച് സിനിമകളുടേയും ഇന്‍റര്‍നെറ്റ് പകര്‍പ്പവകാശം 2010 മുതല്‍ തന്റെ  കൈവശമാണെന്നാണ് സജി പച്ചാട്ട് പറയുന്നത്.

ഈ സിനിമയുടെ നിര്‍മ്മാതാക്കളായ സര്‍ഗം കബീറില്‍ നിന്നാണ് സജി പച്ചാട്ട് ഇവയുടെ 99 വര്‍ഷത്തെ ഇന്‍റര്‍നെറ്റ് അവകാശം 2010ല്‍ വാങ്ങിയത്. ഈ കാര്യം ചൂണ്ടിക്കാട്ടി ജില്ലാകോടതി മുന്‍പാകെ നല്‍കിയ ഹര്‍ജി ജില്ലാ ജഡ്ജി പി.രാഗിണിയാണ് കൊമേഴ്‌സ്യല്‍ കോടതിയായ ജില്ലാ പ്രിന്‍സിപ്പല്‍ സബ് കോടതിയിലേക്ക് മാറ്റിയത്. ജില്ലാ കൊമഴ്‌സ്യല്‍ കോടതിയില്‍ വരുന്ന ആദ്യത്തെ പകര്‍പ്പാവകാശ ലംഘന കേസാണിത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...