ജലനിരപ്പുയരുന്നു ; കര്‍ണാടകയിലെ ഡാമുകള്‍ തുറന്നു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ഡാമുകള്‍ തുറന്നു. കാളിനദി, കന്ദ്ര നദീ തീരങ്ങളിലെ പ്രളയസാധ്യത ഒഴിവാക്കാനായാണ് ഉത്തരകന്നഡയിലെ വലിയ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. സംസ്ഥാനത്തെ മിക്ക നദികളിലെയും ജലനിരപ്പ് പരമാവധി ഉയര്‍ന്നു. സംസ്ഥാനത്തെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു.

കൊടക്, ചിക് മംഗളൂരു, മൈസൂരു, ഹാസന്‍, ഗോകര്‍ണം തുടങ്ങിയ ജില്ലകളിലെല്ലാം കനത്ത മഴ തുടരുകയാണ്. തീരദേശ ജില്ലകളായ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലും മഴ കനത്ത നാശം വിതച്ചു. മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ കര്‍ണാടകയിലും മഴ ശക്തമായി തുടരുകയാണ്. വരും ദിവസങ്ങളിലും കര്‍ണാടകയില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. നിരവധി ജില്ലകളില്‍ റെഡ് അലെര്‍ട്ട് പുറപ്പെടുവിച്ചു. ഓഗസ്റ്റ് ഒമ്പത് വരെ കേരളത്തിലും കനത്ത മഴയുണ്ടാകുമെന്ന് പ്രവചനമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....