സ്‌കൂട്ടറില്‍ മരം വീണ് നെടുമങ്ങാട് കെഎസ്‌ഇബി ഓഫീസിലെ ജീവനക്കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  മരം വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു . തിരുവനന്തപുരം ഉഴമലയ്ക്കലാണ് അപകടം നടന്നത്. കെഎസ്‌ഇബി ജീവനക്കാരനായ മുന്‍പാല സ്വദേശി അജയന്‍ ആണ് മരിച്ചത്. 40 വയസ്സായിരുന്നു.  കെഎസ്‌ഇബി നെടുമങ്ങാട് ഓഫീസിലെ ജീവനക്കാരനായ അജയന്‍ രാവിലെ ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പ്രദേശത്ത് ശക്തമായ കാറ്റുവീശിയിരുന്നു. ഇതേത്തുടര്‍ന്ന് ആഞ്ഞിലി മരവും ഇലക്‌ട്രിക് പോസ്റ്റും റോഡിലേക്ക് മറിയുകയായിരുന്നു. മരച്ചില്ലകള്‍ക്ക് അടിയില്‍പ്പെട്ട അജയനെ നാട്ടുകാര്‍ ശിഖരങ്ങള്‍ മുറിച്ചുമാറ്റി പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...