ഈരാറ്റുപേട്ട : തൊഴിലുറപ്പ് തൊഴിലാളികളുടെ ഇടയിലേക്ക് മരം ഒടിഞ്ഞുവീണ് മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് മൂന്നിന് തിടനാട് പഞ്ചായത്തിലെ പാക്കയം ഭാഗത്ത് പുത്തന്‍വീട്ടില്‍ ടോമിയുടെ തോട്ടത്തില്‍ ജോലിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ജോലിക്കിടെ മഴ പെയ്‌തതോടെ തൊഴിലാളികള്‍ അടുത്തുള്ള പടുത ഷെഡില്‍ നില്‍കുമ്ബോഴാണ് റബര്‍മരം ഒടിഞ്ഞു ഇവരുടെ ഇടയിലേക്ക് വീണത്. സംഭവസമയത്ത് 21 തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു.വെയില്‍കാണാംപാറ സ്വദേശിനികളായ എല്ലമ്മ യോഹനാന്‍, ആശ ജോമോന്‍, ഷിജി രാജേഷ് എന്നിവരെ ഈരാറ്റുപേട്ട സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും, പിന്നീട് ചേര്‍പ്പുങ്കലിലെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റി.