മാള: റോഡിനു കുറുകെ വലിയ വാകമരം വീണു. പൂപ്പത്തി സരസ്വതി വിദ്യാലയത്തിനു സമീപമാണ് റോഡിനു കുറുകെ വലിയ വാകമരം വീണത്. സമീപത്തെ വീടിനു മുന്‍വശത്തെ മതിലിനും ഷീറ്റ് മേഞ്ഞതിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് ഇലക്‌ട്രിക് പോസ്റ്ററുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു . ഫയര്‍ഫോഴ്‌സും നാട്ടുകാരും, കെ എസ് ഇ ബി ജീവനക്കാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റി.
ലോക്ക് ഡൗണ്‍ മൂലം വാഹനങ്ങളോ യാത്രികരോ ഇല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്ന് രാവിലെ പെയ്ത മഴയും മരത്തിന്റെ വേരുകള്‍ക്കുണ്ടായ കേടുമാണ് വാകമരം വീഴാന്‍ ഇടയാക്കിയതെന്ന് സംശയിക്കുന്നു. രണ്ട് മാസത്തിനിടെ രണ്ടാമത്തെ വാകമരമാണ് ഇവിടെ കടപുഴകി വീഴുന്നത്.