മരംമുറി വിവാദത്തില്‍ പ്രതിഷേധവുമായി ഫോറസ്റ്റ് ഓഫിസര്‍മാരുടെ സംഘടന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മരംമുറി വിവാദം വനസംരക്ഷണ സേനയുടെ മനോവീര്യം തകര്‍ക്കുന്നുവെന്ന് ഗസറ്റഡ് ഫോറസ്റ്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍. വനസംരക്ഷണത്തിന്റെ കാര്യത്തില്‍ വനം വകുപ്പിനു വീഴ്ച സംഭവിച്ചിട്ടില്ല. റവന്യൂ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ പട്ടയഭൂമിയില്‍ നിന്നാണ് മരം മുറിച്ചിട്ടുള്ളത്. വനംകൊള്ളയെന്ന രീതിയില്‍ വ്യാപകമായി നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്.

നിലവിലെ അന്വേഷണങ്ങളില്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകുമെന്നും അടിസ്ഥാന രഹിതമായ പ്രസ്താവനകളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്‍ന്തിരിയണമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

അതേസമയം മുട്ടില്‍ മരം മുറി കേസില്‍ അന്വേഷണ ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. അന്വേഷണത്തിന്റെ മേല്‍നോട്ടം ക്രൈം ബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിനാണ്. ഫോറസ്റ്റ്, വിജിലന്‍സ്, ക്രൈം ബ്രാഞ്ച് എന്നിവര്‍ ചേര്‍ന്നുള്ള ഉന്നതതല അന്വേഷണമാകും നടക്കുക. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...