ഓമല്ലൂർ : പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിലെ 14 വാർഡുകളിൽ വിതരണം ചെയ്യുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികൾ നട്ടുവളർത്തിയ 7195 തൈകളുടെ ഉദ്ഘാടനം ഇന്ന് മണ്ണാറമലയിൽ നടന്നു. തൈ നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാലും സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാ ദേവിയും ഉദ്ഘാടനം ചെയ്തു.
തൈകൾ സൗജന്യമായാണ് നട്ടു നൽകുന്നത്. ഇതിന്റെ പരിപാലനവും തൊഴിലുറപ്പിന്റെ നേതൃത്വത്തിൽ നടക്കും. പഞ്ചായത്തിലെ എല്ലാ വീടുകളിലും ഏതെങ്കിലും വിഭാഗത്തിൽപ്പെട്ട തൈകൾ നൽകാൻ സാധിക്കും എന്ന് പ്രസിഡന്റ് ജോൺസൺ വിളവിനാൽ പറഞ്ഞു. 100 ദിവസം കൊണ്ടാണ് തൊഴിലാളികൾ തൈകൾ നട്ടു വളർത്തി വലുതാക്കിയത്.
ചടങ്ങിൽ വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, വാർഡ് മെമ്പർമാരായ ഉഷാറോയി, മിനി വർഗീസ്, എൻ മിഥുൻ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ എ എസ് അശോക്, ജോയിന്റ് ഡയറക്ടർ എൻ ഹരി, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ രാജേഷ് കുമാർ സി.പി, ജോയിന്റ് ബി. ഡി. ഒ ഗിരിജ ജെ, സെക്രട്ടറി രാജീവ് പി, ജില്ലാ മോണിറ്റർ ആർ രമേശ് കുമാർ, വി. ഇ.ഒ ആതിര അർജുൻ, വിദ്യ എം എസ്, സി ഡി എസ് വൈസ് പ്രസിഡന്റ് മണിയമ്മ പി.എസ്, എസ് സി എസ് സെക്രട്ടറി ഭൂവനേശ്വരി രാജൻ, എസ് സി എസ് പ്രസിഡന്റ് ശാന്തമ്മ സന്തോഷ്, ബ്ലോക്ക് മെമ്പർ ശ്രീ വിദ്യാ വി.ജി, എൻജിനീയർ രതീഷ് കുമാർ ആർ, സ്ഥലമുടമ അഡ്വക്കേറ്റ് ജയ് സഖറിയ എന്നിവർ പങ്കെടുത്തു.