Tuesday, February 18, 2025 10:15 pm

വാടകയ്ക്ക് എടുത്ത കാർ പണയം വെച്ച് റിസോര്‍ട്ടുകളില്‍ ആഡംബര ജീവിതം ; സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാടകയ്ക്ക് എടുത്ത കാര്‍ സംഘം ചേര്‍ന്ന് പണയം വെച്ച്‌
റിസോര്‍ട്ടുകളില്‍ ആഡംബര ജീവിതം നയിക്കുന്ന യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുറ്റപ്പുഴ മുത്തൂര്‍ കഷായത്ത് വീട്ടില്‍ കെ.ജി. ഗോപു(27), പെരിങ്ങര കാരയ്ക്കല്‍ ചെരിപ്പേത്ത് ഇടുക്കിത്തറ തുണ്ടിയില്‍ അനീഷ് കുമാര്‍ (26), മാവേലിക്കര തഴക്കര കാര്‍ത്തികയില്‍ സുജിത് (32) എന്നിവരെയാണ് ചെറായിയിലെ റിസോര്‍ട്ടില്‍ നിന്നും പിടികൂടിയത്.

പുറമറ്റം വരിക്കാലപ്പള്ളില്‍ വീട്ടില്‍ അഖില്‍ അജികുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. അഖിലിന്റെ അമ്മയുടെ പേരിലുള്ള വാഗണര്‍ കാര്‍ മാര്‍ച്ച്‌ നാലിനാണ് ഗോപു വാടകയ്ക്ക് എടുത്തത്. കോയമ്പത്തൂരില്‍ നിന്നും മൊബൈല്‍ ഫോണിന്റെ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് കാര്‍ വാങ്ങിയത്. രണ്ടു മാസം കഴിഞ്ഞിട്ടും കാര്‍ തിരികെ നല്‍കാതെ വന്നപ്പോള്‍ വിശ്വാസ വഞ്ചനയ്ക്ക് അഖിലിന്റെ മൊഴിവാങ്ങി കോയിപ്രം പോലീസ് ജൂണ്‍ ഒന്നിന് കേസെടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശാനുസരണം കോയിപ്രം പോലീസ്, സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കി. ഗോപുവിന്റെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ എറണാകുളത്ത് ഉള്ളതായി വ്യക്തമായി.

തുടര്‍ന്ന്, ഒന്നിന് രാത്രി മുനമ്പം ചെറായി കടപ്പുറത്തെ റിസോര്‍ട്ടില്‍ നിന്നും മൂന്നുപേരെയും പിടികൂടുകയായിരുന്നു. ഗോപുവിനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കാര്‍ ഇയാളുടെ സുഹൃത്തും രണ്ടാം പ്രതിയുമായ അനീഷ് കുമാറിന് കൈമാറിയതായി വ്യക്തമായി. ഒരു വീട്ടില്‍ നിന്നും ഓട്ടത്തിനായി എടുത്തു കൊണ്ടു വന്ന കാര്‍ ആണെന്ന് രണ്ടാം പ്രതിക്ക് അറിയാമായിരുന്നു. പോലീസ് സംഘം അനീഷ് കുമാറിന്റെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തശേഷം ചോദ്യം ചെയ്തപ്പോള്‍ മൂന്നാം പ്രതിക്ക് വാഹനം കൈമാറിയതായി അറിഞ്ഞു. സുജിത്തിനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കൊല്ലം കുരീപ്പുഴയിലുള്ള ഹര്‍ഷാദ് എന്നയാള്‍ക്ക് കാര്‍ പണയം വെച്ചതായും കിട്ടിയ പണം മൂവരും പങ്കിട്ടെടുത്തതായും മൊഴി നല്‍കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആശാവർക്കർമാർ

0
തിരുവനന്തപുരം : സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആശാവർക്കർമാർ. മുഴുവൻ ആവശ്യങ്ങളും നേടിയെടുക്കാതെ...

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ തീരുമാനങ്ങളിലേക്ക് സർക്കാർ കടക്കരുതെന്ന് സിപിഐ

0
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ തീരുമാനങ്ങളിലേക്ക് സർക്കാർ കടക്കരുതെന്ന്...

ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് ര​ണ്ട് മാ​സ​ത്തെ വേ​ത​നം അ​നു​വ​ദി​ച്ചു

0
തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ർ​ക്ക് ര​ണ്ട് മാ​സ​ത്തെ വേ​ത​ന കു​ടി​ശി​ക...

അരീക്കോട് തെരട്ടമ്മലിൽ ഫുട്ബോൾ കളിക്കിടെ പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടി 22 പേർക്ക് പരുക്കേറ്റു

0
മലപ്പുറം: അരീക്കോട് തെരട്ടമ്മലിൽ ഫുട്ബോൾ കളിക്കിടെ പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടി...