ഇലന്തൂർ : രണ്ടുവർഷം മുമ്പ് തോട്ടിൽവീണ മരങ്ങൾ നീക്കാത്തതിനാൽ മുട്ടാർ പാടത്ത് വെള്ളക്കെട്ട്. ഇതുമൂലം പാടത്തേക്ക് വെള്ളം കയറി കൃഷി വ്യാപകമായി നശിച്ചു. തോന്ന്യാമലയിൽ നിന്ന് കോഴിപ്പാലം വഴി പമ്പയിൽ അവസാനിക്കുന്ന തോട്ടിലാണ് മരങ്ങൾ വീണുകിടക്കുന്നത്. ഇതിനടിയിൽ പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യം അടിഞ്ഞതോടെ തോടിന്റെ തിട്ട പൊട്ടി വെള്ളം പാടത്തേക്ക് കയറി കെട്ടിക്കിടക്കുകയാണ്. കൃഷി വെള്ളത്തിൽ അഴുകി നശിച്ചു. ചൂരത്തലയ്ക്കൽ സാസൺ മാത്യു രണ്ടര ഏക്കറിൽ 400 വാഴയും കപ്പയും നട്ടിരുന്നു. താഴ്ന്നഭാഗത്ത് വെള്ളം കെട്ടിനിന്ന് പകുതിയോളം വാഴകൾ അഴുകിപ്പോയി. 25 ഏക്കർ പാടത്ത് വെള്ളം നിറഞ്ഞുകിടക്കുന്നു. പമ്പയുടെ പ്രധാന കൈവഴിയായ വലിയതോട്ടിലേക്ക് വീണുകിടക്കുന്ന ആഞ്ഞിലി, കാഞ്ഞിരം മരങ്ങളാണ് വെള്ളമൊഴുക്കിന് തടസ്സമായത്. രണ്ടുവർഷം മുമ്പ് കരയിൽനിന്ന മരങ്ങൾ പെരുമഴയിൽ തോട്ടിലേക്ക് വീഴുകയായിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























