തമിഴ്നാട്ടില്‍ ട്രെക്കിങ് വീണ്ടും പുനരാരംഭിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തമിഴ്നാട്: ഇരുപത്തിമൂന്നുപേരുടെ മരണത്തിനിടയാക്കിയ കുരങ്ങണി കാട്ടുതീദുരന്തം നടന്ന് ആറുവര്‍ഷത്തിനുശേഷം തമിഴ്നാട്ടില്‍ ട്രെക്കിങ് പുനരാരംഭിക്കുന്നു. സംഭവത്തിനുശേഷം സംസ്ഥാനത്ത് ട്രക്കിങ് പാതകള്‍ പൂര്‍ണമായും അടച്ചിട്ടിരുന്നു. ഇപ്പോള്‍ നാല്‍പ്പതു പാതകളാണ് ട്രക്കിങ്ങിനായി തുറന്നു കൊടുക്കുന്നത്. ഈ മേഖലകളുടെ ഭൂപടം തയ്യാറാക്കി നാലുകോടി രൂപ ചെലവില്‍ പാതകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയാണ്. ജൂലായിയില്‍ ബുക്കിങ് തുടങ്ങുന്ന രീതിയിലാണ് ജോലികള്‍ നടക്കുന്നതെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. നീലഗിരി, പൊള്ളാച്ചി, കോയമ്പത്തൂര്‍, കൊടൈക്കനാല്‍ തുടങ്ങിയ ഇടങ്ങളിലെ വനപാതകള്‍ ട്രെക്കിങ്ങിന് തുറന്നുകൊടുക്കുന്നവയില്‍ ഉള്‍പ്പെടുമെന്ന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ് ആര്‍. റെഡ്ഡി പറഞ്ഞു. 119 ട്രക്കിങ് പാതകളാണ് തുറന്നുകൊടുക്കാനായി കണ്ടെത്തിയത്. ഇതില്‍ ആദ്യഘട്ടത്തിലേതാണ് 40 എണ്ണം. മറ്റുള്ള പാതകള്‍ ഘട്ടംഘട്ടമായി തുറക്കാനാണ് തീരുമാനമെന്നും ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി വള്ളംകളിയുടെ ഒന്നാം സമ്മാനം ഇനി കാൽ കോടി

0
തിരുവനന്തപുരം : നെഹ്‌റു ട്രോഫി സമ്മാനത്തുകയിൽ വമ്പൻ വർധന വരുത്തി സർക്കാർ....

ഗവിയിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിടിഒ

0
പത്തനംതിട്ട: ഗവിയിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിടിഒ...

മന്ത്രിമാർക്ക് പേഴ്സണൽ സ്റ്റാഫായില്ല , നിയമനങ്ങൾ അനിശ്ചിതത്വത്തിൽ

0
തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തി രണ്ട് മാസമായിട്ടും മന്ത്രിമാര്‍ക്ക് പേഴ്സണൽ...

എഎൻ-32 വിമാനാപകടത്തിന്‍റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ 1986-ലെ എഎൻ-32...