തോട് പുറമ്പോക്ക് കയ്യേറ്റം ; റീ സർവെ നടത്താൻ ഉത്തരവിട്ട് മന്ത്രി വീണ ജോർജ്ജ്

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രമാടം പഞ്ചായത്തിൽ തോട് പുറമ്പോക്ക് കയ്യേറി എന്ന് കോന്നി താലൂക്ക് തല അദാലത്തിൽ ലഭിച്ച പരാതിയിൽ റീ സർവെ നടത്തി വിഷയം പരിഹരിക്കാൻ ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ്ജ് ഉത്തരവിട്ടു. കോന്നി താലൂക്കിൽ പ്രമാടം വില്ലേജിൽ ഇളകൊള്ളൂർ മണ്ണുംഭാഗത്ത് പുളിക്കലേത്ത് വീണ ആർ നായർ ആണ് പരാതി നൽകിയത്. 2006 മുതലുള്ള കാലയളവിൽ സമീപ വാസി പുറമ്പോക്ക് തോട് കയ്യേറി എന്നാണ് പരാതിയിൽ പറയുന്നത്. ഈ ഭൂമിയിൽ 3.5 മീറ്റർ പുറമ്പോക് ഭൂമി ഉണ്ടെന്നാണ് പറയപ്പെടുന്നത്. അയൽവാസി തോട് നികത്തിയതിന്റെ ഭാഗമായി തോട്ടിലൂടെ ഒഴുകി പോകേണ്ടിയിരുന്ന വെള്ളം റോഡിലൂടെ ഒഴുകി വീണ ആർ നായരുടെ വീടിന്റെ സംരക്ഷണ ഭിത്തി ഒരു ഭാഗം 2018ൽ ഇടിഞ്ഞു പോയിരുന്നു. അന്ന് അയൽവാസി നൽകിയ പരാതി കോടതി തള്ളിയതിനെ തുടർന്ന് ഗീത ആർ നായർ ജില്ലാ കളക്റ്റർക്ക് നൽകിയ പരാതിയിൽ സർവെ നടത്തി തോട് അതിർത്തി നിർണ്ണയിക്കുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും അയൽവാസി തോട് കയ്യെറിയാൽ തങ്ങളുടെ വീടിനും തോടിനും ഇത് ഭീഷണിയാകും എന്നതിനാൽ റീ സർവ്വേ നടത്തി തോട് പുറമ്പോക്ക് അളന്നു തിട്ട പെടുത്തി പരിഹാരം കാണണം എന്ന അപേക്ഷയിൽ മന്ത്രി റീ സർവെക്ക് ഉത്തരവ് ഇടുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...