അടിപിടി കേസില്‍ വിചാരണ, പുറത്തിറങ്ങി ബാറില്‍ അക്രമം; മൂന്ന് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലാ: കോട്ടയം പാലായിലെ ബാറിൽ കഴിഞ്ഞ ദിവസമുണ്ടായ അടിപിടി കേസില്‍ 3 പേർ അറസ്റ്റില്‍. ഇവർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് വിശദമാക്കുന്നത്. ലഹരിക്കച്ചടവും അടിപിടിയും ഉൾപ്പെടെയുള്ള കേസുകളില്‍ പ്രതികളായ യുവാക്കള്‍ക്ക് കേവലം 22 വയസ് മാത്രമാണ് പ്രായം. ഏറ്റുമാനൂര്‍ സ്വദേശികളായ മൂന്നു പേരെയാണ് കഴിഞ്ഞ ദിവസം പാലായിലെ ബാറിനു മുന്നിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. നിക്കോളാസ്, അനന്തകൃഷ്ണന്‍, അലക്സ് പാസ്കല്‍ എന്നീ യുവാക്കളുടെ പ്രായം 22 വയസ് മാത്രം. മറ്റൊരു അടിപിടി കേസിന്‍റെ വിചാരണയ്ക്ക് കോടതിയില്‍ പോയ ശേഷമാണ് മൂവരും പാലായിലെ ബാറില്‍ എത്തിയത്.

ഇവിടെ മദ്യപിച്ച ശേഷം പുറത്തിറങ്ങിയ യുവാക്കള്‍ അവിടെയുണ്ടായിരുന്ന മറ്റ് ചില യുവാക്കളോട് വാഹനത്തില്‍ വീട്ടില്‍ കൊണ്ടുവിടണമെന്ന ആവശ്യം ഉന്നയിച്ചു. യുവാക്കള്‍ ഇത് നിഷേധിച്ചു. ഇതോടെ നിക്കോളാസും, പാസ്കലും, അനന്തകൃഷ്ണനും ചേര്‍ന്ന് അക്രമം അഴിച്ചു വിടുകയായിരുന്നെന്ന് പൊലീസ് പറയുന്നത്. ചെടിച്ചട്ടിയും കമ്പിവടിയും കൊണ്ടായിരുന്നു ആക്രമണം. സ്ഥലത്തെത്തിയ പോലീസ് സംഘം ഏറെ പണിപ്പെട്ടാണ് ഇവരെ കീഴ്പ്പെടുത്തിയത്. അലക്സ് പാസ്കലിനെതിരെ ഗാന്ധിനഗർ, ഏറ്റുമാനൂർ, പീരുമേട്, കുറവിലങ്ങാട്, മേലുകാവ്, ചേർപ്പ് എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കേസുളളത്. നിക്കോളാസിന് ഏറ്റുമാനൂരിലും, മേലുകാവിലും, ചേര്‍പ്പിലും കേസുണ്ട്. അനന്തകൃഷ്ണന്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ വിവിധ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ മൂന്നു യുവാക്കളെയും റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...