കല്‍പ്പറ്റ : വയനാട്ടിലെ ആദിവാസി ഭൂസമരങ്ങളിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന ലീല അന്തരിച്ചു. രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. അറുപത്തഞ്ച് വയസ്സായിരുന്നു. സി പി ഐ എം മുന്‍ അംഗവും ആദിവാസി ക്ഷേമസമിതിയുടെ സജീവ പ്രവര്‍ത്തകയുമായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു മാസത്തിലേറെ ജയില്‍വാസം അനുഭവിച്ചു. നിരവധി തവണ ഭൂസമരങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സിപിഐ എം, ആദിവാസി ക്ഷേമ സമിതി, അഖിലേന്ത്യാ കിസാന്‍ സഭ എന്നിവയുടെ നേതൃത്വത്തില്‍ അക്കാലത്ത് നടന്ന സമരങ്ങള്‍ 5000-ത്തിലധികം ആദിവാസികള്‍ക്ക് ഭൂമിയുടെ അവകാശം നേടിക്കൊടുത്തു.
വയനാട്ടിലെ ആദിവാസി ഭൂസമര നായിക സഖാവ് ലീല അന്തരിച്ചു
RECENT NEWS
Advertisment