ഗോത്രവർഗ സ്വത്വം ഇല്ലാതാക്കും ; ഏകീകൃത സിവില്‍നിയമ നീക്കം പിന്‍വലിക്കണമെന്ന് ആദിവാസി സംഘടനകള്‍

For full experience, Download our mobile application:
Get it on Google Play

റാഞ്ചി: ഏകീകൃത സിവില്‍ നിയമം ഗോത്രവർഗ സ്വത്വത്തെ അപകടത്തിലാക്കുമെന്ന് ജാർഖണ്ഡിലെ ആദിവാസി സംഘടനകള്‍. ഞായറാഴ്ച, മുപ്പതിലധികം വ്യത്യസ്ത ആദിവാസി ഗ്രൂപ്പുകൾ ആദിവാസി സമന്വയ സമിതിയുടെ ബാനറിന് കീഴിൽ അടിയന്തര യോഗം ചേരുകയും വിവിധ കാമ്പെയ്‌നുകൾ ആരംഭിക്കാൻ ഏകകണ്ഠമായി തീരുമാനിക്കുകയും ചെയ്തു. ഏകീകൃത സിവില്‍ നിയമം വന്നാല്‍ ആദിവാസികള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ഒട്ടേറെ നിയമങ്ങള്‍ ഇല്ലാതാകുമെന്നും ആദിവാസി നേതാക്കള്‍ പറയുന്നു. നിയമ കമ്മീഷന്‍റെ നീക്കത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു. നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമ കമ്മീഷന് കത്തയക്കുമെന്നും സമിതിയിലെ അംഗങ്ങളിലൊരാളായ പ്രേം സാഹി മുണ്ട ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ജൂലൈ 5 ന് രാജ്ഭവനിൽ സമരം നടത്താനും തീരുമാനിച്ചതായി മുൻ നിയമസഭാംഗം ദേവ് കുമാർ ധൻ പറഞ്ഞു.

”നിർദിഷ്ട യുസിസി(ഏകീകൃത സിവില്‍ കോഡ്) പിന്‍വലിക്കാന്‍ ഞങ്ങൾ ഗവർണർക്ക് ഒരു മെമ്മോറാണ്ടവും സമർപ്പിക്കും. സാഹചര്യവും കേന്ദ്രത്തിന്റെ പ്രതികരണവും അനുസരിച്ച് വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യും. ഞങ്ങൾക്ക് (ആദിവാസികൾക്ക്) യുസിസി ആവശ്യമില്ല, കാരണം അത് ഞങ്ങളുടെ നിലനിൽപ്പും സ്വത്വവും തുടച്ചുനീക്കും,” ധന്‍ പറഞ്ഞു.ഏകീകൃത സിവിൽ നിയമം വരുന്നത് ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ഒട്ടേറെ അവകാശങ്ങൾ കവരുമെന്ന് നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചർച്ച് കൗൺസിൽ കൊഹിമയിൽ പ്രതികരിച്ചു. ഭരണഘടനയുടെ 371എ ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും ഇല്ലാതാക്കുമെന്ന് നാഗാലാൻഡ് ട്രൈബൽ കൗൺസിലും വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...