കോന്നി : വനത്തിനുള്ളിൽ തേനെടുക്കാൻ മരത്തിൽ കയറിയ ആദിവാസി വിഭാഗത്തിൽ പെട്ട ആൾ മരത്തിൽ നിന്ന് വീണ് മരിച്ചു. കോന്നി ആവണിപ്പാറ ഗിരിജൻ കോളനിയിലെ താമസക്കാരനായ കണ്ണൻ (51)ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ആവണിപ്പാറയിലെ ജനവാസ മേഖലയിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ ഉൾ വനത്തിൽ പേരളപ്പാറ എന്ന സ്ഥലത്ത് മരത്തിന് മുകളിൽ ചെറുതേൻ എടുക്കാൻ കയറിയ കണ്ണന്‍ പിടിവിട്ട് താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ തന്നെ മരണം സംഭവിച്ചിരുന്നു. ഭാര്യ – ഷീല, മക്കൾ – വിനോദ്, പ്രഭാകരൻ, നന്ദന, ചന്ദു, ശ്രീകല.
ആവണിപ്പാറയില്‍ തേൻ എടുക്കാൻ കയറിയ ആൾ മരത്തിൽ നിന്ന് വീണ് മരിച്ചു
RECENT NEWS
Advertisment