കിറ്റക്‌സിനെതിരായ ആരോപണം തെളിയിക്കും, മറുപടി ചൊവ്വാഴ്ച ; പി.ടി തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കടമ്പ്രയാര്‍ മലിനീകരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള വെല്ലുവിളികള്‍ക്ക് ചൊവ്വാഴ്ച മറുപടി നല്‍കുമെന്ന് പി ടി തോമസ് എംഎല്‍എ. 50 കോടി പോലെ വന്‍ തുക ഇനാം പ്രഖ്യാപിക്കുമ്പോള്‍ അതേക്കുറിച്ച്‌ പൊതുസമൂഹത്തിന് വിശ്വാസ്യതയുണ്ടാക്കുന്നതിനായി എസ്ക്രോ അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള മാന്യത ബന്ധപ്പെട്ടവര്‍ കാണിക്കേണ്ടതാണ്.  ഫേസ്ബുക്കിലൂടെയാണ് പി ടി തോമസ് താന്‍ വെല്ലുവിളി സ്വീകരിച്ച വിവരം വ്യക്തമാക്കിയത്.

വസ്തുതാപരമായ മറുപടിക്ക് ശേഷം തുക ലഭിക്കുമ്പോള്‍ അത് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങുന്നതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പിടി ഉന്നയിച്ച ആരോപണങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തെളിയിച്ചാല്‍ 50 കോടി രൂപ നല്‍കാമെന്ന് കിറ്റെക്സ് മാനേജിങ് ഡയറക്ടറും ട്വന്റി 20 പ്രസിഡന്റുമായ സാബു എം ജേക്കബ് പറഞ്ഞിരുന്നു.

2010-12 കാലയളവില്‍ തിരുപ്പൂരില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും ഇടപെട്ട് അടച്ചു പൂട്ടിയ 150ഓളം ബ്ലീച്ചിംഗ്, ഡ്രൈയിംഗ് യൂണിറ്റുകളില്‍ നാലെണ്ണം കിറ്റെക്സിന്റേതാണെന്നും ഇവ പിന്നീട് കിഴക്കമ്പലത്ത് കൊണ്ടുവന്ന് സ്ഥാപിക്കുകയും അതില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ ഒഴുക്കി കടമ്പ്രയാര്‍ മലിനമാക്കുന്നു എന്നുമായിരുന്നു പി ടി തോമസിന്റെ ആരോപണം. ആദ്യം നിയമസഭയിലും പിന്നീട് പുറത്തും പിടി തോമസ് ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...