നിലമ്പൂരിലെ ആദിവാസി സമരം എണ്‍പതാം ദിവസത്തില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: നിലമ്പൂരിലെ ആദിവാസി സമരം ഇന്ന് 80 ദിവസം തികയുകയാണ്. വീട് വെക്കാനും കൃഷി ചെയ്യാനും ഭൂമി ആവശ്യപ്പെട്ടാണ് സമരം. ഐ.ടി.ഡി.പി ഓഫീസിന് മുന്നിലെ കടത്തിണ്ണയിലാണ് ആദിവാസികൾ നിരാഹാരം കിടക്കുന്നത്. 80 ദിവസമായി ബിന്ദു വൈലാശ്ശേരി നിരാഹാരം കിടക്കുകയാണ്. പല തവണ ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരം അവസാനിപ്പിക്കാൻ ബിന്ദു തയ്യാറല്ല. റിലേ ഉപവാസ സമരവും നടക്കുന്നുണ്ട്. വനാവകാശ നിയമ പ്രകാരം ഒരേക്കറിൽ കുറയാത്ത ഭൂമി എല്ലാ ആദിവാസി കുടുംബങ്ങൾക്കും നൽകണമെന്നാണ് ഇവരുടെ ആവശ്യം.

നിലമ്പൂർ താലൂക്കിലെ വിവിധ ആദിവാസി ഊരുകളിലുള്ളവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ശക്തമായ മഴയത്തും രാത്രിയിൽ ഉൾപ്പെടെ സ്ത്രീകളടക്കമുള്ള സമരക്കാർ ഇവിടെ തുടരുകയാണ്. തങ്ങൾക്ക് പതിച്ചു നൽകാൻ അനുയോജ്യമായ ഭൂമി ഉണ്ടായിട്ടും സർക്കാർ അതിന് തയ്യറാകുന്നില്ലെന്നാണ് ആരോപണം. ഭൂമി പതിച്ച് നൽകുംവരെ ഐ.ടി.ഡി.പി ഓഫീസിന് മുന്നിൽ സമരം തുടരാനാണ് ഇവരുടെ തീരുമാനം. പല തവണ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...