പത്തനംതിട്ട : ളാഹയില്‍ വനവാസി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം. യുവാവിന്റെ കാല്‍ അക്രമികള്‍ തല്ലിയൊടിച്ചു. മഞ്ഞത്തോട് വനവാസി കോളനിവാസിയായ അജയന് നേരെയാണ് കൊലപാതക ശ്രമം ഉണ്ടായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജോലിക്കായി പുറപ്പെട്ട ഇയാളെ മൂന്നംഗ സംഘം തടഞ്ഞ് നിര്‍ത്തി കമ്ബിവടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. വ്യാജ വാറ്റ് സംഘത്തെ ഒറ്റിക്കൊടുത്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് അജയന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
റാന്നി പെരുന്നാട് പഞ്ചായത്തിലെ ശുചീകരണ തൊഴിലാളിയാണ് അജയന്‍. പരാതി നല്‍കിയതിന് പിന്നാലെ അക്രമി സംഘം പല തവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി അജയന്‍ പറഞ്ഞു. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും അജയന്‍ ആരോപിച്ചു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്കും കളക്ടര്‍ക്കും അജയന്‍ പരാതി നല്‍കി.