പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. പുതൂര്‍ താഴെ മൂലക്കൊമ്പ് ഊരിലെ രങ്കന്റെയും തുളസിയുടെയും മകന്‍ സതീഷാണ് മരിച്ചത്. പാമ്പുകടിയേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചിട്ടും മതിയായ ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടാത്തതാണ് സതീഷ് മരിക്കാന്‍ കാരണമെന്നാണ് ആരോപണം. ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു.
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു ; ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍
RECENT NEWS
Advertisment