അട്ടപ്പാടി : ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു. ഊത്തുക്കുഴി ഊരിലെ ലക്ഷ്മണനെയാണ് കാട്ടാന അടിച്ച് കൊലപ്പെടുത്തിയത്. പുലർച്ചെ അഞ്ച് മണിയോടെ വീടിന് പുറത്തിറങ്ങിയ സമയത്തായിരുന്നു ആക്രമണം. അട്ടപ്പാടിയിൽ മാത്രം നാല് മാസത്തിനിടെ വീട്ടമ്മ ഉൾപ്പെടെ നാലാമത്തെയാളാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ദിവസം അട്ടപ്പാടി പാലൂരിൽ ഇറങ്ങിയ ഒറ്റയാനെ തുരത്തുന്നതിനിടയിൽ വനപാലകർക്ക് നേരെയും ആന പാഞ്ഞടുത്തിരുന്നു. രണ്ട് കിലോമീറ്ററിലധികം ജീപ്പ് പിന്നോട്ട് എടുത്താണ് വനപാലകർ രക്ഷപ്പെട്ടത്.
അട്ടപ്പാടി ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു
RECENT NEWS
Advertisment



























