ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം ; യുവതി റോഡിൽ വീണിട്ടും വിടാതെ ക്രൂരത

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടിലെ മധുരയിൽ നിന്ന് നടുക്കുന്ന മാല മോഷണത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത്. ബൈക്കിലെത്തിയ രണ്ട് പേർ വീട്ടമ്മയുടെ സ്വർണ മാല മോഷ്ടിച്ചു. മാലയ്ക്കായി മോഷ്ടാക്കൾ സ്ത്രീയെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇക്കഴിഞ്ഞ ഒക്ടോബർ 20നാണ് സംഭവം നടന്നത്. മധുര പന്തടി സ്വദേശിയായ മഞ്ജുളയുടെ സ്വർണ മാല പൊട്ടിക്കാനാണ് ബൈക്കിലെത്തിയ രണ്ട് പേർ ശ്രമിച്ചത്. ദീപാവലി ആഘോഷത്തിനായി സാധനങ്ങൾ വാങ്ങിയശേഷം ഭർത്താവിനൊപ്പം വീട്ടിലേക്ക് തിരിച്ചുവരുമ്പോഴായിരുന്നു സംഭവം.

വീടിന് മുന്നിൽ വെച്ച് ടൂ വീലറിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുമ്പോൾ പിന്നാലെയുണ്ടായിരുന്ന ബൈക്കിന്‍റെ പുറകു വശത്ത് ഇരുന്നയാൾ മഞ്ജുളയുടെ മാലയിൽ കയറിപ്പിടിച്ചു. റോഡിലേക്ക് വീണ മഞ്ജുളയെ വലിച്ചിഴച്ചുകൊണ്ടുപോയ സംഘം മാലയുടെ ഒരു ഭാഗവുമായി കടന്നുകളഞ്ഞു. മൂന്ന് പവൻ തൂക്കമുള്ള മാലയാണ് മഞ്ജുള ധരിച്ചിരുന്നത്. ഒന്നര പവനോളം വരുന്ന ഭാഗം മോഷ്ടാക്കൾ കൈക്കലാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും മോഷ്ടാക്കളെ ഉടൻ പിടികൂടുമെന്നും മധുര പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ ; ബുക്കിങ് ആരംഭിച്ചു

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് 1...

എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
എറണാകുളം: എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി കുന്നുകര സ്വദേശി...

അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാർ ഒന്നിക്കുന്നു ; KATOയ്ക്ക് തുടക്കം ; നഹാസ് പത്തനംതിട്ട പ്രസിഡന്റ്

0
തിരുവനന്തപുരം :കേരളത്തിലെ അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ടൂറിസം...