Wednesday, June 26, 2024 2:36 pm

മൈഗ്രേന്‍ വെറുമൊരു തലവേദനയല്ല ; കാരണം, ലക്ഷണം, പരിഹാരം

For full experience, Download our mobile application:
Get it on Google Play

മൈഗ്രേന്‍ വെറുമൊരു തലവേദനയല്ല. ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്നതും വിങ്ങുന്ന അനുഭവമുണ്ടാക്കുന്നതുമായ തലവേദനയും ഓക്കാനം, ഛര്‍ദി, പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാ വുന്നതുമായ സങ്കീര്‍ണമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണത്.

ഒന്ന് എഴുന്നേറ്റുനടക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ ഈ രോഗം നമ്മെ അലട്ടും. കടുത്ത വേദനയോടുകൂടിയ തലവേദനയാണ് മൈഗ്രേന്‍. ഇത് പിടിപെടാന്‍ കൃത്യമായ കാരണങ്ങള്‍ ഇല്ല. ശരീരത്തിന് അകത്തോ പുറത്തോ ഉള്ളതായ ഒരു സമ്മര്‍ദ്ദത്തോട് തലച്ചോര്‍ പ്രതികരിക്കുമ്പോഴാണ് മൈഗ്രേന്‍ ഉണ്ടാകുന്നത്.

രാസപ്രവര്‍ത്തനങ്ങളുടെ ഫലമാണ് വാസ്തവത്തില്‍ ഈ രോഗം. ചില ആഹാരസാധനങ്ങള്‍ മൈഗ്രേന്‍ ഉണ്ടാക്കും. പ്രിസര്‍വേറ്റിവുകള്‍ ചേര്‍ന്ന ആഹാരം, മൈക്രോവേവില്‍ തയ്യാറാക്കുന്ന റെഡി ടു ഈറ്റ് ഫുഡ് തുടങ്ങിയവ പ്രശ്‌നക്കാരാകുന്ന ഘട്ടങ്ങളുണ്ട്. MSG, അജിനോമോട്ടോ എന്നിവ ചേര്‍ന്ന ചൈനീസ് ഭക്ഷണങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവയും മൈഗ്രേന്‍ കൂട്ടും.

തല നനച്ച് കുളിക്കുന്നതും, എ. സി അമിതമായി ഉപയോഗിക്കുന്നതും പ്രശ്‌നമാണ്. സ്ത്രീകളില്‍ ആര്‍ത്തവ സമയത്തും അതിന് കുറച്ചുദിവസങ്ങള്‍ മുന്‍പും ഈ അവസ്ഥ ഉണ്ടായേക്കാം.പുളിപ്പുള്ള ആഹാരസാധനങ്ങള്‍, ഇഡ്‌ലി, ദോശ ഉള്‍പ്പടെ പ്രശ്‌നക്കാരാകും ചിലര്‍ക്ക്. പക്ഷെ കൃത്യമായി ഒരു ഭക്ഷണം പ്രശ്നമാണെന്ന് പറയാന്‍ ഈ സാധിക്കാത്ത പ്രതിസന്ധിയും മൈഗ്രേനില്‍ ഉണ്ട്. ഓരോരുത്തര്‍ക്കും ഓരോന്നാണ് കാരണം.

വീട്ടിലുണ്ടാക്കുന്ന ആഹാരസാധനങ്ങള്‍ കഴിക്കാനാണ് മൈഗ്രേന്‍ ഉള്ളവരോട് ഡോക്ടര്‍മാര്‍ പറയുന്നത്. നല്ല പച്ചക്കറിയും ശുദ്ധമായ പഴങ്ങളും കഴിക്കാന്‍ ഇവരെ ഉപദേശിക്കാറുണ്ട്. ഭക്ഷണം കൃത്യസമയത്ത് കഴിക്കണം. വെള്ളം ധാരാളം കുടിക്കണം. ദിവസേന 3ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുന്നത് നിര്‍ജലീകരണം വഴി സംഭവിക്കുന്ന മൈഗ്രേനിനെ തടഞ്ഞുനിര്‍ത്തും.

നല്ലപോലെ ഉറങ്ങുക.അധികനേരം വിശന്ന് ഇരിക്കരുത്. 3-4 മണിക്കൂര്‍ ഇടവിട്ട് നല്ല ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. മൈഗ്രേന്‍ ഒഴിവാക്കാന്‍ പ്രത്യേക വ്യായാമമൊന്നും പറയുന്നില്ല. എപ്പോഴും ഉണര്‍വോടെ ഇരിക്കുന്നതാണ് മൈഗ്രേന്‍ ഒഴിവാക്കാന്‍ മികച്ച വഴി. ആഴ്ചയില്‍ 5മുതല്‍ 7 ദിവസവും 35-45മിനിറ്റ് വീതം നടത്തം, നീന്തല്‍ തുടങ്ങിയവ ശരീരഭാരം കൂടുതലുള്ള മൈഗ്രേന്‍ രോഗികള്‍ക്ക് ഫലം ചെയുന്ന പ്രതിവിധി ആണ്.

പ്രാണായാമം ഉള്‍പ്പടെ യോഗ കൃത്യമായി പരിശീലിക്കുന്നതും മൈഗ്രേനിനെ തടയാന്‍ നല്ലതാണ്. പക്ഷെ തീര്‍ത്തും സങ്കീര്‍ണമെന്ന് തോന്നുന്നതും തലയ്ക്കു ഭാരം നല്‍കുന്നതുമായ മുറകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ആരോഗ്യക്കുറവ് അസുഖങ്ങള്‍ക്ക് ആക്കം കൂട്ടും.

അതിനാല്‍ ശരീരം തളര്‍ന്നുപോകുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണ് പരിഹാരം. ഇനി മൈഗ്രേനിനു ഈ പറഞ്ഞവഴികളൊന്നും പരിഹാരം നല്കുന്നില്ലെങ്കില്‍ ഡോക്ടറെ തീര്‍ച്ചയായും കാണണം. വേദനസംഹാരികള്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് വേണ്ടിവന്നേക്കാം. പക്ഷെ സ്വയം ചികിത്സ അരുത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ ബാർ പരിസരത്ത് കൂട്ടയടി ; ബാർ ജീവനക്കാരടക്കം ആറ് പേർക്കെതിരെ...

0
തിരുവല്ല  : തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ ബാർ പരിസരത്ത് കൂട്ടയടി. ബാറിനുള്ളിൽ...

ദീപു കൊലക്കേസ് : സ്വയം കുറ്റമേറ്റ് ഗുണ്ട ചൂഴാറ്റുകോട്ട അമ്പിളി ; ക്വട്ടേഷൻ നൽകിയതാരെന്ന്...

0
തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമ കരമന സ്വദേശി ദീപുവിലെ കൊലപ്പെടുത്തിയ കേസിൽ...

കാട് കയറി കുന്നന്താനം പഞ്ചായത്ത് സ്റ്റേഡിയം

0
കുന്നന്താനം : പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ കായിക വിനോദങ്ങളിൽ‌ ഏർപ്പെടുന്നവർ ഇഴജന്തുക്കളെ...

‘എല്ലാ സ്മാര്‍ട്‌ഫോണുകള്‍ക്കും ഒരേ മോഡല്‍ ചാര്‍ജര്‍’ ; ഇന്ത്യയില്‍ അടുത്ത വർഷം നിയമം നിലവില്‍...

0
ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ വേണമെന്ന...