തൃക്കാക്കര തെരഞ്ഞെടുപ്പ് : പാര്‍ട്ടി ഫണ്ട് നല്‍കിയില്ല ,ജോ ജോസഫ് ‘ശശി’യായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിന് ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിന് പാര്‍ട്ടി ഫണ്ട് നല്‍കിയില്ലെന്ന് വിവരം. സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ വിവരപ്രകാരമാണ് ഈ രേഖ തയ്യാറാക്കുന്നത്. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഉമ തോമസിനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന എഎന്‍ രാധാകൃഷ്ണനും അവരുടെ പാര്‍ട്ടി ഫണ്ട് നല്‍കിയിരുന്നു.

ഉമാ തോമസിന് 36,29,807 രൂപയാണ് പ്രചാരണത്തിന് ചെലവായത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ് ചെലവഴിച്ചതു 34,84,839 രൂപയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്റെ പ്രചാരണത്തിന് 31,13,719 രൂപ ചെലവഴിച്ചു. ഉമ തോമസിനു 27,40,000 രൂപ പാര്‍ട്ടി നല്‍കി. 4,13,311 രൂപ സംഭാവനയായി ലഭിച്ചു. ഡോ. ജോ ജോസഫിന് പാര്‍ട്ടി വിഹിതം ലഭിച്ചിട്ടില്ല. 1,90,000 രൂപ സംഭാവനയായി ലഭിച്ചു. എ.എന്‍.രാധാകൃഷ്ണനു 16,00,052 രൂപ പാര്‍ട്ടി നല്‍കി.

സ്വതന്ത്രരുടെ പ്രചാരണ ചെലവ്: മന്‍മഥന്‍ 1,83,765 രൂപ, ബോസ്‌കോ കളമശേരി 40,718 രൂപ, ജോമോന്‍ ജോസഫ് 15,250, അനില്‍ നായര്‍ 28,508, സിപി ദിലീപ് നായര്‍ 1,92,000 എന്നിങ്ങനെയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...

മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവയ്പ്

0
കാസര്‍കോട്: മിയാപദവ് ബട്ടിപദവില്‍ പട്ടാപ്പകല്‍ വെടിവയ്പ്പ്. കാറിലെത്തിയ സംഘം കട...

ഓണച്ചെലവുകൾക്കായി സർക്കാർ 2,200 കോടി രൂപ കൂടി കടമെടുക്കുന്നു

0
തിരുവനന്തപുരം: ഓണക്കാലത്തെ ഉയർന്ന സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിനായി ബോണ്ട് ലേലത്തിലൂടെ...