എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയുണ്ടായ വിവാദത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ : സത്യദീപം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയുണ്ടായ വിവാദത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ സത്യദീപം. സ്ഥാനാര്‍ത്ഥിയുടെ സഭാ പശ്ചാത്തലം പൊതുസമൂഹത്തില്‍ ഇത്രമേല്‍ ചര്‍ച്ചയായ സാഹചര്യം സമാനതകളില്ലാത്തതാണെന്ന് പ്രസിദ്ധീകരണത്തില്‍ വ്യക്തമാക്കുന്നു.

രാഷ്ട്രീയ നേതൃത്വത്തിന്റെ സാമുദായിക താത്പര്യങ്ങളും സമുദായനേതൃത്വത്തിന്റെ രാഷ്ട്രീയ താത്പര്യങ്ങളും അവിശുദ്ധമായി പരസ്പരം പെരുമാറി. ഇതിന്റെ പേരുദോഷം തുടര്‍ചര്‍ച്ചയാകാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതിന് വേണ്ട നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണം. ദൈവത്തിനുള്ളതുകൂടി സീസറിന് നല്‍കരുതെന്നും സത്യദീപത്തില്‍ പറയുന്നു. പ്രസിദ്ധീകരണത്തിലെ ‘ഉഭയധാരണകളുടെ ഉപതിരഞ്ഞെടുപ്പ്’ എന്ന എഡിറ്റോറിയലിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഏതെങ്കിലും സഭാ- സംഘടനാ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങി അതിലുള്‍പ്പെടുന്നവര്‍ അന്ധമായി വോട്ട് രേഖപ്പെടുത്തുമെന്ന ചിന്തയാല്‍ രാഷ്ട്രീയ നേതൃത്വം ഇപ്പോഴും നയിക്കപ്പെടുന്നത് അത്ഭുതമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയെ അപമാനിക്കുകയാണിവിടെ. സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി അവസാനം അവഹേളിതരായ സമകാലിക സംഭവങ്ങള്‍ മുന്നിലുണ്ടെങ്കിലും നിര്‍ദേശിക്കുന്നവര്‍ക്കും നിര്‍ത്തുന്നവര്‍ക്കും ഇപ്പോഴും കാര്യങ്ങള്‍ മനസിലായിട്ടില്ലെന്നും ഇടതുമുന്നണിയെയും സഭാനേതൃത്വത്തെയും എഡിറ്റോറിയല്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...