Wednesday, July 9, 2025 11:48 pm

ഇടതിന് തൃക്കാക്കര പിടിക്കാൻ കേരള കോൺഗ്രസ് (എം) ന്റെ പോരാളികൾ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തൃക്കാക്കര നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ക്യാമ്പ് ഉഴുതുമറിച്ച് വിത്തിട്ട് വിളവെടുക്കാനൊരുങ്ങി കേരള കോൺഗ്രസ് (എം) ക്യാമ്പെയ്‌നർമാർ. കേരള കോൺഗ്രസിന്റെ പ്രത്യേക വോളണ്ടിയർമാരാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നിർദേശാനുസരണമാണ് കേരള കോൺഗ്രസിന്റെ കേഡർമാർ തൃക്കാക്കരയിളക്കിമറിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എം, വനിതാ കോൺഗ്രസ്, യൂത്ത് ഫ്രണ്ട് എന്നിവ അടക്കം കേരള കോൺഗ്രസിന്റെ പോഷക സംഘടനാ നേതാക്കളും പ്രവർത്തകരും എണ്ണയിട്ട യന്ത്രം പോലെ തൃക്കാക്കരയിൽ പ്രവർത്തിക്കുകയാണ്.

തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ ഇടതു മുന്നണിയുടെ സ്റ്റാർ ക്യാമ്പെയ്‌നർമാരായി കേരള കോൺഗ്രസിന്റെ പ്രവർത്തകർ തൃക്കാക്കരയിലുണ്ടായിരുന്നു. തൃക്കാക്കരയിലെ ഓരോ വീടുകളിലും ഒരു തവണയെങ്കിലും എത്തിയെന്നുറപ്പാക്കുന്ന രീതിയിലാണ് കേരള കോൺഗ്രസിന്റെ ക്യാമ്പെയ്‌നർമാർ പ്രവർത്തിക്കുന്നത്. കേരള കോൺഗ്രസിന്റെ ഓരോ മുതിർന്ന നേതാക്കൾക്കും ഓരോ ബൂത്തിന്റെ വീതം ചുമതല നൽകി, ഇടതു മുന്നണിയുമായി തോളോട് തോൾ ചേർന്ന് നിന്നു പ്രവർത്തിക്കുകയാണ് കേരള കോൺഗ്രസ് (എം)

കേർഡർ സ്വാഭാവത്തിലേയ്ക്കു മാറിയ കേരള കോൺഗ്രസിന്റെ എല്ലാ രൂപവും ഇവിടെ കൃത്യമായി അറിയാനുണ്ടെന്നതാണ് യാഥാർത്ഥ്യം. മുൻകൂട്ടി കാര്യങ്ങൾ തീരുമാനിച്ച്, ആ തീരുമാനത്തിന് അനുസരിച്ച് കേരള കോൺഗ്രസിന്റെ പ്രവർത്തകർ മുൻകൂട്ടി നിർദേശിച്ച സ്ഥലങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയാണ്. ജനങ്ങളുമായി ഏറെ അടുപ്പമുള്ള നേതാക്കൾ ഓരോ വീടുകളിലും എത്തി വ്യത്യസ്തമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് തൃക്കാക്കരക്കാർക്ക് വേറിട്ട പ്രവർത്തനമായി മാറി.

എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ ചിത്രം പതിച്ച ടീഷർട്ടുകളുമായാണ് കേരള കോൺഗ്രസിന്റ് പ്രവർത്തകരെല്ലാവരും വീടുകളിൽ കയറിയിറങ്ങുന്നത്. പുഞ്ചിരിക്കുന്ന മുഖവുമായി യുവ പ്രവർത്തകർ ആവേശത്തോടെ വീടുകളിലേയ്‌ക്കെത്തുമ്പോൾ ഇരുകയ്യും നീട്ടിയാണ് ഇവരെ നാട്ടുകാർ സ്വീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ നിശബ്ദമായ പ്രചാരണം ഇപ്പോൾ അതിവേഗം മുന്നോട്ടു കുതിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസിന്റെ പ്രചാരണ തന്ത്രങ്ങൾക്കൊപ്പം ഇടതു മുന്നണി പ്രവർത്തകരുടെ ആവേശം കൂടിയാകുമ്പോൾ വിജയം ജോ ജോസഫിനൊപ്പം നിൽക്കുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാല എം. എസ്. ഡബ്ല്യൂ., ഡിസാസ്റ്റർ മാനേജ്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യൂ., എം....

ഹിമാചല്‍ പ്രദേശില്‍ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത 25കാരന്‍ പിടിയില്‍

0
ഷിംല: ഹിമാചല്‍ പ്രദേശില്‍ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത 25കാരന്‍ പിടിയില്‍. ഷിംലയിലാണ്...

ലെവൽ ക്രോസ്സുകളിലെ സുരക്ഷ പരിശോധിക്കാൻ റെയിൽവേ തീരുമാനിച്ചു

0
ചെന്നൈ: കടലൂർ റെയിൽവെ ലെവൽ ക്രോസിൽ സ്‌കൂൾ വാഹനം അപകടത്തിൽപെട്ട സംഭവത്തിൻ്റെ...

അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഈയാഴ്ച പുറത്തുവിട്ടേക്കും

0
ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഈയാഴ്ച പുറത്തുവിട്ടേക്കും....