ശനി ദശ മാറാതെ കെസിഫ്റ്റ്‌ … കോഴിക്കോട് ബസ് സ്റ്റാന്റിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങി കെ – സ്വിഫ്റ്റ്

For full experience, Download our mobile application:
Get it on Google Play

കാേഴിക്കോട് : കെ സ്വിഫ്റ്റ് ബസ് കോഴിക്കോട് ബസ് സ്റ്റാന്റിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങി. ഇന്നു രാവിലെ ബംഗളൂരുവില്‍ നിന്ന് എത്തിയ ബസാണ് അനക്കാനാവാത്ത വിധം കുടുങ്ങിപ്പോയത്. യാത്രക്കാരെ ഇറക്കി മുന്നോട്ടെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബസ് പുറത്തെടുക്കണമെങ്കില്‍ ഒന്നുകില്‍ ഗ്ളാസ് പൊട്ടിക്കണം, അല്ലെങ്കില്‍ തൂണുകളുടെ വശങ്ങള്‍ അറുത്തുമാറ്റണം എന്നതാണ് സ്ഥിതി. തൂണുകളുടെ അകലം കണക്കാക്കുന്നതില്‍ ഡ്രൈവര്‍ക്ക് വന്ന അപാകതയാണ് ബസ് കുടുങ്ങാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്. പുറത്തെടുക്കാന്‍ ശ്രമിച്ചതോടെ കൂടുതല്‍ ജാമാവുകയായിരുന്നു. ബസ് പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

ഡ്രൈവറുടെ പരിചയക്കുറവ് വ്യക്തമാകുന്നതിനൊപ്പം കെ എസ് ആര്‍ ടി സി ടെര്‍മിനലിന്റെ നിര്‍മ്മാണത്തിലെ അപാകത കൂടിയാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നുണ്ട്. ബസുകള്‍ നിറുത്തിയിടുന്ന സ്ഥലത്തെ തൂണുകള്‍ ഉള്‍പ്പടെ നിര്‍മ്മിച്ചത് കൃത്യമായ അകലം കണക്കാക്കാതെയാണെന്ന് വ്യാപക ആക്ഷേപമുണ്ടായിരുന്നു. കോടികളാണ് കെട്ടിട നിര്‍മ്മാണത്തിനുവേണ്ടി ചെലവാക്കിയത്. നിര്‍മ്മാണത്തിലെ അപാകത സംബന്ധിച്ച്‌ വിജിലന്‍സ് അന്വേഷണവും ന‌ടക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് തന്നെ സർക്കാർ എങ്ങോട്ടാണ് പോകുന്നതെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പി.എ. മുഹമ്മദ്...

0
കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ പി.എ....

പുത്തനത്താണിയില്‍ മൂന്നര കിലോ ആനക്കൊമ്പുമായി ഏഴംഗ സംഘം പിടിയില്‍

0
മലപ്പുറം: പുത്തനത്താണിയില്‍ വനംവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നര കിലോയോളം ആനക്കൊമ്പുമായി...

കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ...

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...