തൃക്കാക്കരയില്‍ ഇരുമുന്നണികളുടേയും വീട് കയറിയുള്ള പ്രചരണം കൊഴുക്കുന്നു

For full experience, Download our mobile application:
Get it on Google Play

കാ​ക്ക​നാ​ട് : തൃ​ക്കാ​ക്ക​ര ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഉ​മ തോ​മ​സി​ന്റെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ല്‍ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ന്‍, ര​മ്യ ഹ​രി​ദാ​സ്, ബെ​ന്നി ബ​ഹ​നാ​ന്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി. നി​ലം​പ​തി​ഞ്ഞി​മു​ക​ളി​ല്‍ വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു വോ​ട്ട​ഭ്യ​ര്‍​ഥ​ന. പി​ന്നീ​ട് മേ​ത്ത​ര്‍ വി​ല്ല​യി​ലെ​ത്തി ക​ണ്ണ​ങ്കേ​രി കോ​ള​നി​യി​ലും പ്ര​ചാ​ര​ണം ന​ട​ത്തി. സ​മീ​പ​ത്തെ ഫ്ലാ​റ്റു​ക​ളി​ലും ക​യ​റി വോ​ട്ട് ചോ​ദി​ച്ചു.

ഉ​മ​ക്കൊ​പ്പം ഹൈ​ബി ഈ​ഡ​ന്‍ എം.​പി​യും ഉ​ണ്ടാ​യി​രു​ന്നു. മ​ന​യ്ക്ക​ക​ട​വി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം ഇ​ട​ച്ചി​റ ജ​ങ്ഷ​ന്‍, ഇ​ന്‍​ഫോ പാ​ര്‍​ക്ക്, കു​ഴി​ക്കാ​ട്ടു​മൂ​ല, നി​ലം​പ​തി​ഞ്ഞി​മു​ക​ള്‍, ക​ണ്ണ​ങ്കേ​രി, തൂ​തി​യൂ​ര്‍, സു​ര​ഭി ന​ഗ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്ക് ശേ​ഷം രാ​ത്രി വൈ​കി കാ​ക്ക​നാ​ട് ജ​ങ്ഷ​നി​ല്‍ സ​മാ​പി​ച്ചു. ഓ​രോ സ്വീ​ക​ര​ണ പോ​യ​ന്‍റി​ലും ആ​വേ​ശം നി​റ​ഞ്ഞ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് സ്ഥാ​നാ​ര്‍​ഥി​ക്ക് അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ക്കാ​ന്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ട​ച്ചി​റ ജ​ങ്​​ഷ​നി​ല്‍ കെ.​പി.​എ മ​ജീ​ദ് എം.​എ​ല്‍.​എ സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​ന​ത്തി​ല്‍ അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ച്ച്‌ എ​ത്തി​യ​ത് യു.​ഡി.​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​വേ​ശം പ​ക​ര്‍​ന്നു. ക​ണ്ണ​ങ്കേ​രി കോ​ള​നി​യി​ല്‍ ടി.​വി ഇ​ബ്രാ​ഹീം എം.​എ​ല്‍.​എ​യും പ്ര​ചാ​ര​ണ​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച ച​ളി​ക്ക​വ​ട്ടം കൃ​ഷ്ണ​പി​ള്ള ജ​ങ്ഷ​നി​ല്‍നി​ന്ന് ആ​രം​ഭി​ച്ച എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡോ.ജോ ജോ​സ​ഫി​ന്റെ പൊ​തു​പ​ര്യ​ട​നം സി.​എ​ച്ച്‌. കു​ഞ്ഞ​മ്പു എം.​എ​ല്‍.​എ​യാ​ണ്​ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പ​തി​വു​പോ​ലെ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളു​മാ​യി നി​ര​വ​ധി കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും സ്ഥാ​നാ​ര്‍​ഥി​യെ കാ​ത്തു​നി​ന്നു. മ​ണ്ണാ​റ​ക്ക​ര ജ​ങ്ഷ​ന്‍, കു​മ്പ​ള​പ്പി​ള്ളി ജ​ങ്ഷ​ന്‍, ധ​ന്യ ജ​ങ്ഷ​ന്‍, തൃ​ക്കോ​വി​ല്‍ ജ​ങ്ഷ​ന്‍, വ​ട​ക്കി​നേ​ട​ത്ത് പ​ള്ളി, വെ​ണ്ണ​ല ഹൈ​സ്കൂ​ള്‍ ജ​ങ്ഷ​ന്‍, ചാ​ണേ​പ്പ​മ്പ്, കൊ​റ്റ​ങ്കാ​വ്, ശാ​ന്തി ന​ഗ​ര്‍, ക​ണി​യാ​വേ​ലി തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു പ്ര​ചാ​ര​ണം.

മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി, പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ഡോ.ജോ ജോ​സ​ഫി​ന് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ചു. ച​ല​ച്ചി​ത്ര ന​ട​ന്‍ ഇ​ര്‍​ഷാ​ദ് പ​ര്യ​ട​ന വാ​ഹ​ന​ത്തി​ല്‍ ഡോ.ജോ ജോ​സ​ഫി​നൊ​പ്പം വൈ​റ്റി​ല നി​വാ​സി​ക​ളെ ക​ണ്ട് പി​ന്തു​ണ ഉ​റ​പ്പി​ച്ചു. രാ​ത്രി പാ​ല​ച്ചു​വ​ട് ന​ട​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഫു​ട്ബോള്‍ മ​ത്സ​ര​ത്തി​ലും വി​വി​ധ കു​ടും​ബ യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാല് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ഹബ്ബാക്കി മാറ്റും ; 200...

0
തിരുവനന്തപുരം : കേരളത്തെ ഏഷ്യയിലെ മുൻനിര ഏവിയേഷൻ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാനുള്ള...

പ്രതിദിന പാലുൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തും ; ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം : മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി...

കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ ; പ്രാരംഭ നടപടികൾക്കായി 20 കോടി രൂപ

0
തിരുവനന്തപുരം : കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ പൊതുഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന്...

ബജറ്റ് വിസ്മയം : വയോജന വകുപ്പിന്റെ പ്രവർത്തനങ്ങള്‍ക്കായി 10 കോടി : കേരള ഹെല്‍ത്ത്...

0
തിരുവനന്തപുരം : വയോജനങ്ങളുടെ ക്ഷേമത്തിനും ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനും വി.ഡി...