തൃക്കാക്കര നഗരസഭ : പ്രതിഷേധവുമായി എല്‍.ഡി.എഫ്

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : തൃക്കാക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നതിന് പിന്നാലെ തൃക്കാക്കര നഗരസഭയെ സമരച്ചൂളയിലേക്ക് നയിച്ച്‌ എല്‍.ഡി.എഫ്. ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളിലെ പൊതുമരാമത്ത് ജോലികള്‍ ഉള്‍പ്പെടെയുള്ളവയുടെ തുക തടയുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. നഗരസഭ അധ്യക്ഷ അജിത തങ്കപ്പനും യു.ഡി.എഫ് ഭരണസമിതിക്കുമെതിരെ ഒരു വര്‍ഷത്തിലധികമായി തുടരുന്ന പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാനുള്ള പ്രതിപക്ഷ തീരുമാനത്തിന്റെ ഭാഗമാണ് പ്രതിഷേധം.

ബുധനാഴ്ച മുതലാണ് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ സമരം ആരംഭിച്ചത്. അജിത തങ്കപ്പന്റെ ചേംബറിന് മുന്നില്‍ പ്ലക്കാര്‍ഡുകളുമേന്തി മുദ്രാവാക്യം വിളികളുമായി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കുകയായിരുന്നു. നഗരസഭയില്‍ തുടരുന്ന അഴിമതി ചൂണ്ടിക്കാട്ടിയതിലെ വൈരാഗ്യത്തെത്തുടര്‍ന്നാണ് ഫണ്ട് വെട്ടിക്കുറച്ചതെന്നാണ് കൗണ്‍സിലര്‍മാരുടെ ആരോപണം. കഴിഞ്ഞ ദിവസത്തെ കൗണ്‍സില്‍ യോഗത്തിനിടെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ പെടുന്ന 15 വര്‍ക്കുകള്‍ക്ക് അനുമതി നിഷേധിച്ചെന്നും മരാമത്ത് വര്‍ക്കുകളില്‍ മുഴുവന്‍ അഴിമതിയാണെന്നും നഗരസഭ പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്രബാബു പറഞ്ഞു.

ഇക്കാര്യം ചൂണ്ടിക്കാട്ടി അജിതക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ക്ക് കൗണ്‍സിലര്‍മാര്‍ പരാതി നല്‍കിയിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ചയും പദവി ദുര്‍വിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും സ്വജനപക്ഷപാതവും അഴിമതിയും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. മഴക്കാല പൂര്‍വശുചീകരണവുമായി ബന്ധപ്പെട്ടും അഴിമതികള്‍ നടന്നെന്നും പ്രതിപക്ഷം ആരോപിച്ചു. തോടുകളുടെ ശുചീകരണം മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഇഷ്ടക്കാര്‍ക്ക് നല്‍കിയെന്നാണ് പരാതി. ഒന്നര വര്‍ഷമായി തങ്ങള്‍ തുടരുന്ന സമരം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം....