കൊച്ചി : തൃക്കാക്കര മണ്ഡലം യു ഡി എഫിന് അനുകൂലമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പ്രചരണം ഫലം കാണുമെന്നും ഉമ തോമസ് വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും സ്വീകാര്യമായ സ്ഥാനാര്‍ത്ഥിയാണ് ഉമ തോമസ്. കഴിഞ്ഞ തവണ പി.ടി തോമസിന് കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്ന് ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
‘ഒന്നും പറയാനില്ലാത്തപ്പോഴാണ് ആരോ എവിടെയോ നിര്‍മിച്ച വീഡിയോയുമായി ഇറങ്ങിയിരിക്കുന്നത്. ഞങ്ങള്‍ക്ക് ആ ഒരു പണിയില്ല. തിരഞ്ഞെടുപ്പില്‍ പരാജയം മണത്തറിഞ്ഞ ശേഷം എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള അവസാനത്തെ അടവാണ് ഈ പ്രചരണവുമെല്ലാം.’- ചെന്നിത്തല പറഞ്ഞു.