വിവാഹം കഴിഞ്ഞ് പത്താംനാള്‍ ഭര്‍ത്താവ് വിദേശത്തേയ്ക്കു മടങ്ങി ; 10 പവന്റെ ആഭരണങ്ങളുമായി 19കാരി മുങ്ങിയത് കഞ്ചാവ് കേസിലെ പ്രതിക്കൊപ്പം

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : കല്യാണം കഴിഞ്ഞ് പത്താം നാൾ ഗൾഫുകാരൻ പറന്നു. മണവാട്ടിയാവട്ടെ പഴയ കാമുകനെ ഭർതൃവീട്ടിൽ വിളിച്ചുവരുത്തി, അതും പാതിരാത്രിയിൽ. വീട്ടുകാർക്ക് സംശയം തോന്നിയെന്ന് മനസിലാക്കിയ 19കാരി കാമുകനുമായി സ്ഥലം വിട്ടു, 10 പവന്റെ ആഭരണങ്ങളുമായി. കാമുകനാവട്ടെ, കഞ്ചാവ് കേസിലെ പ്രതിയും. ഇരുവരുടെയും മൊബൈൽ ഫോൺ ഓഫാണ്. എന്തായാലും തൃക്കൊടിത്താനം പോലീസ് ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി.

ആറു മാസം മുൻപാണ് 19കാരിയും 21കാരനായ പ്രവാസിയുമായി കല്യാണം നടന്നത്. ആർഭാടമായിട്ടായിരുന്നു വിവാഹം. പത്താം ദിവസം യുവാവ് ജോലി സ്ഥലത്തേക്ക് മടങ്ങി. ഇതോടെ യുവതി ആകെ വിഷമത്തിലായി. ഭർത്താവ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോൾ വിമാനത്താവളം വരെ ഒപ്പം പോയി. കരഞ്ഞു കലങ്ങിയ കണ്ണുമായി നിന്ന മരുമകളെ സാന്ത്വന വാക്കുകളോടെ അമ്മായിയമ്മ ആശ്വസിപ്പിച്ചു. അവളെയും കൂട്ടി വീട്ടിലേക്ക് മടങ്ങി.

മരുമകളും അമ്മായിയമ്മയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ദിവസങ്ങൾ കഴിഞ്ഞില്ല, പഴയ കാമുകൻ മൊബൈലിൽ വിളിച്ചു. ഇതോടെ യുവതിയുടെ ദു:ഖമെല്ലാം പമ്പകടന്നു. ഒരാൾ രാത്രിയിൽ വീട്ടിൽ വന്നുപോവുന്നുണ്ടെന്ന് അയൽവാസികളിൽ ആരോ ആണ് അമ്മായിയമ്മയോട് പറഞ്ഞത്. പക്ഷേ അവർ ആദ്യം വിശ്വസിച്ചില്ല. പിന്നീട് രണ്ടും കല്പിച്ച് അവർ മരുമകളോട് കാര്യങ്ങൾ തിരക്കി. പക്ഷേ പിറ്റെദിവസം മരുമകളെ കാണാതായി. ബന്ധുവീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. എന്നാൽ കാമുകനും കാമുകിയും സുഖമായി ജീവിക്കട്ടെയെന്നാണ് യുവതിയുടെ ഭർത്താവ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...