വാട്‌സ്ആപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു ; തെലങ്കാനയിൽ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആദിലാബാദ്: ആദ്യ ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ ആദിലാബാദിലാണ് സംഭവം. കെആർകെ കോളനിയിൽ താമസിക്കുന്ന അബ്ദുൾ അതീഖ് എന്ന 32കാരനെതിരെയാണ് മുത്തലാഖ് ചെയ്ത വിഷയത്തിൽ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് ആദിലാബാദ് പോലീസ് സബ് ഇൻസ്‌പെക്ടർ ജി ശ്രീനിവാസ് പറയുന്നത് ഇങ്ങനെ, ‘2017 ലാണ് അതീഖ് ആദിലാബാദ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു. എന്നാൽ വൈകാതെ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ഇത് പലപ്പോഴും വഴക്കുകളിലേക്ക് നയിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ദമ്പതികൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. യുവതിക്കൊപ്പമാണ് രണ്ടു പെൺമക്കളും താമസിക്കുന്നത്. ഇതിനിടെ അതീഖ് വീണ്ടും വിവാഹിതനാവുകയായിരുന്നു.

തുടർന്ന് 2023ൽ യുവതി അതീഖിനെതിരെ പീഡനക്കേസ് ഫയൽ ചെയ്തു. കൂടാതെ കോടതിയിൽ ജീവനാംശത്തിനായി കേസും നൽകി. കേസിൻ്റെ ഫലമായി അതീഖിൻ്റെ പെൺമക്കളുടെ സംരക്ഷണത്തിനായി പ്രതിമാസം 7,200 രൂപ നൽകണമെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ ഈ ഉത്തരവ് പാലിക്കുന്നതിൽ അതീഖ് പരാജയപ്പെട്ടതാണ് യുവതിയെ വീണ്ടും കോടതിയെ സമീപിക്കാൻ പ്രേരിപ്പിച്ചത്. തുടർന്ന് അതീഖിന് ഹാജരാകാൻ കോടതി സമൻസ് അയച്ചു. തുടർന്ന് അതീഖ് യുവതിക്ക് വാട്സ്ആപ്പിൽ മുത്തലാഖ് ചൊല്ലി വോയ്സ് മെസേജ് അയക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് യുവതി വീണ്ടും ആദിലാബാദ് പോലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും റിമാൻ്റ് ചെയ്യുമെന്നും എസ്ഐ ശ്രീനിവാസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനി കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

0
തച്ചമ്പാറ : പത്താംക്ലാസ്‌ വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പൊന്നങ്കോട്...

കാബിനറ്റ് റാങ്ക് പദവികളിൽ തീരുമാനം ഉടൻ : 4 പേരെ പരിഗണിച്ച് സർക്കാർ

0
തിരുവനന്തപുരം : ഘടകകക്ഷി നേതാക്കൾക്ക് കാബിനറ്റ് റാങ്കുള്ള പദവി നൽകുന്ന കാര്യത്തിൽ...

മെസ്സിയുടെ പേരിൽ തട്ടിപ്പ് : ലക്ഷ്യം വിദേശനാണ്യം രാജ്യത്തിന് പുറത്തേക്ക് കടത്തൽ ആരോപണവുമായി സർക്കാർ

0
തിരുവനന്തപുരം : വിദേശനാണ്യം രാജ്യത്തിനുപുറത്തേക്കു കടത്താൻമാത്രം ലക്ഷ്യമിട്ടാണ് അർജന്റീന ടീമിെന്റയും ലയണൽ...

ടാക്‌സി ഡ്രൈവർമാർക്ക് ഭാഷ നിർബന്ധമാക്കി മഹാരാഷ്ട്ര ; മറാഠി അറിയില്ലെങ്കിൽ ലൈസൻസും പെർമിറ്റും റദ്ദാക്കും

0
മുംബൈ : മഹാരാഷ്ട്രയിൽ ഓട്ടോറിക്ഷ, ടാക്സി, ആപ്പ് അധിഷ്ഠിത ക്യാബുകൾ (ഒല,...