വള്ളിക്കോട് : കൈപ്പട്ടൂർ, വള്ളിക്കോട് റോഡരികിലാണ് തൃപ്പാറ മഹാദേവക്ഷേത്രം. കൈപ്പട്ടൂർ കടവ് ജംഗ്ഷനിൽനിന്നും ഒരു കിലോമീറ്റർ ദൂരം. വള്ളിക്കോട് ജംഗ്ഷനില്‍ നിന്നും രണ്ട് കിലോമീറ്റർ ദൂരവും. വൈഷ്ണവ ശൈവ സങ്കൽപ്പമാണ്. പ്രതിഷ്ഠയ്ക്ക് മേൽക്കൂരയും ശ്രീകോവിലും ഇല്ല. അച്ചൻകോവിലാറിന്റെ സ്പർശനമേറ്റാണ് ക്ഷേത്രപടികൾ. ആറ്റിൽ വെള്ളം ഉയരുമ്പോൾ പൂജ തൊട്ടടുത്തുള്ള തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിലേക്ക് മാറ്റുന്ന പതിവുണ്ട്. തൃപ്പാറ ക്ഷേത്രത്തിലെ നന്ദികേശ വിഗ്രഹത്തിന്റെ വലത്തേക്കൊമ്പ് വെള്ളംകയറി മുങ്ങുമ്പോഴാണ് പൂജകൾ തൃക്കോവിലിലേക്ക് മാറ്റുന്നത്. തൃക്കോവിൽ ക്ഷേത്രത്തിൽ തൃപ്പാറ മഹാദേവരുടെ സാന്നിധ്യം ഉള്ള തൂണും പീഠവും ഉണ്ട്. അവിടെയാണ് വെള്ളപ്പൊക്കക്കാലത്ത് പൂജകൾ നടക്കുന്നത്. ഈ വർഷത്തെ ബലിതർപ്പണം ഓഗസ്റ്റ് മൂന്നിന് നാല് മണിക്ക് തുടങ്ങും. 10000 പേരെയാണ് പ്രതീക്ഷിക്കുന്നത്. തർപ്പണത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. 95 രൂപയാണ് ബലി ടിക്കറ്റ്. തിലഹവനത്തിന് 50രൂപയും പിതൃപൂജയ്ക്ക് 30 രൂപയുമാണ്. വള്ളിക്കോട് കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്നു സ്‌പെഷ്യൽ ബസ് സർവീസുകൾ ഉണ്ട്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.