പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക് ഡൌണിന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തു. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നഗരസഭാ പ്രദേശത്ത് കോവിഡ് വൈറസ് പടരുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടി. ഉറവിടമറിയാത്ത രോഗികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിച്ചിരുന്നു. പത്തനംതിട്ട നഗരസഭയിലെ നാല് വാര്‍ഡുകള്‍ ഇന്നലെമുതല്‍ കണ്ടെയിന്‍മെന്റ് സോണാക്കിയിരുന്നു. പത്തനംതിട്ട – കുമ്പഴ റോഡ് പൂര്‍ണ്ണമായി അടക്കുകയും ചെയ്തിരുന്നു. പത്തനംതിട്ടയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് കളക്ടര്‍ നേരത്തെ സൂചന നല്‍കിയിരുന്നു.
പത്തനംതിട്ട നഗരസഭാ പ്രദേശത്ത് ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൌണിന് നീക്കം
RECENT NEWS
Advertisment