തൃപ്പൂണിത്തുറ സ്‌ഫോടനം ; കരാറുകാരന്റെ തിരുവനന്തപുരത്തെ ഗോഡൗണിൽ പരിശോധന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൃപ്പൂണിത്തുറ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കരാറുകാരന്റെ തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണം ശാസ്തവട്ടം മടവൂർപ്പാറയിലെ രണ്ടു ഗോഡൗണുകളിൽ പോത്തൻകോട് പോലീസ് പരിശോധന നടത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പോത്തൻകോട് എസ്.എച്ച്.ഒ. രാജേന്ദ്രൻനായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയത്.

ഗോഡൗണുകളായി രണ്ടു വീടുകളാണ് വാടകയ്‌ക്കെടുത്ത് ഉപയോഗിച്ചിരുന്നത്. രണ്ടു വീടുകൾക്കുമായി പതിനായിരത്തോളം രൂപയാണ് വാടക നൽകുന്നത്. വീടിന്റെ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലും പടക്കനിർമാണം നടത്തിയിരുന്ന വീട്ടിലും വലിയ ഗുണ്ടുകളും വെടിമരുന്നും തിരിയും ചെറിയ പടക്കങ്ങളും മറ്റു നിർമാണവസ്തുക്കളും തിരച്ചിലിൽ കണ്ടെത്തുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പൊലീസ്,...

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ; നടന്നത് കടുത്ത നിയമലംഘനം

0
ഡൽഹി : സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ...

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...