തൃശൂര്‍ കോര്‍പ്പറേഷനും ഇടതിന് : യുഡിഎഫ് വിമതന്‍ മേയറാകാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ ഇടതിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വിമതനായ എം.കെ. വര്‍ഗീസാണ് എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന് അറിയിച്ചത്‌. തനിക്ക് കൂടുതല്‍ താല്പര്യം എല്‍ഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകാനാണെന്ന് എം.കെ. വര്‍ഗീസ് പറഞ്ഞു.  മറ്റുള്ള കാര്യങ്ങള്‍ സംസാരിക്കുമെന്നും എന്തിനും തയ്യാറാണ് എന്ന് എല്‍ഡിഎഫ് അറിയിച്ചുവെന്നും വര്‍ഗീസ് കുട്ടിച്ചേര്‍ത്തു. വര്‍ഗീസിന് എല്‍ ഡി എഫ് മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്തതതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്

54 ഡിവിഷനുകളുള്ള കോര്‍പ്പറേഷനില്‍ 24 സീറ്റില്‍ വിജയിച്ച എല്‍.ഡി.എഫാണ് എറ്റവും വലിയ ഒറ്റകക്ഷി. യു.ഡി.എഫ് 23 സീറ്റുകളാണുള്ളത്. എന്‍.ഡി.എ. ആറ് സീറ്റും നേടി. കോര്‍പ്പറേഷന്‍ ഭരണം വീണ്ടും ത്രിശങ്കുവിലായതിനാല്‍ തന്നെ കോണ്‍ഗ്രസ് വിമതനാകും ആര് ഭരിക്കണമെന്ന് നിശ്ചയിക്കുക പുല്ലഴി ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പും നിര്‍ണായകമാകും.

2015-ല്‍ എല്‍.ഡി.എഫിന് 25 ഡിവിഷനുകളിലാണ് വിജയിക്കാനായത്. പിന്നീട് സ്വതന്ത്രരായി ജയിച്ച രണ്ടുപേരെക്കൂടി കൂടെക്കൂട്ടി ആയിരുന്നു എല്‍.ഡി.എഫ്. ഭരണം പിടിച്ചത്. യു.ഡി.എഫിന് 22 ഡിവിഷനുകളാണ് 2015-ല്‍ ലഭിച്ചത്. ഒരു ഡിവിഷന്‍ കൂടി മാത്രമാണ് അവര്‍ക്ക് ഇത്തവണ തങ്ങളുടെ അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ക്കാനായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം ; സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ

0
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ...

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....