കോവിഡിന്റെ പശ്ചാത്തലത്തില്‍ ശക്തമായ നിയന്ത്രണങ്ങളോടെ ഇന്ന് തൃശൂര്‍ പൂരം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ ശക്തമായ നിയന്ത്രണങ്ങളോടെ ഇന്ന് തൃശൂര്‍ പൂരം. പൂരത്തിന്റെ ഇന്നത്തെ ചടങ്ങുകള്‍ക്ക് തുടക്കമായി. രാവിലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലെത്തിയതോടെ പൂരനഗരി സജീവമായി. വിവിധ ഘടക പൂരങ്ങള്‍ എത്തിത്തുടങ്ങി. ഏഴ് ഘടക പൂരങ്ങള്‍ ഉച്ചയ്ക്ക് 12നകം ഒരാനപ്പുറത്ത് എഴുന്നള്ളിയെത്തും. പരമാവധി 50 പേരാണ് ഓരോ പൂരസംഘത്തോടൊപ്പവും ഉണ്ടാകുക.

ആളും ആരവവുമില്ലാതെയാണ് ചടങ്ങുകള്‍ പുരോഗമിക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പൂരം. പൊതുജനങ്ങള്‍ക്ക് തേക്കിന്‍കാട് മൈതാനത്തേക്ക് പ്രവേശനമില്ല. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ 12 മണിയോടെ ചെമ്പട കൊട്ടിത്തുടങ്ങും. തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവിന് 11.30ന് പഞ്ചവാദ്യത്തോടെ തുടക്കമാകും. പെരുവനം കുട്ടന്‍മാരാറാണ് മേളത്തിന് പ്രാമാണ്യം വഹിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് വടക്കുംനാഥ ക്ഷേത്ര സന്നിധിയില്‍ ഇലഞ്ഞിത്തറ മേളം നടക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...