തൃശൂര്‍ പൂരം നടത്തേണ്ടെന്ന് ധാരണ ; അന്തിമതീരുമാനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കൊറോണ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ ഇത്തവണ തൃശൂര്‍ പൂരം നടത്തേണ്ടെന്ന് ധാരണയായി. ചടങ്ങായി പോലും പൂരം നടത്തേണ്ടെന്നാണ് ഭാഹവാഹികളുടെ അഭിപ്രായം. എന്നാല്‍ അന്തിമതീരുമാനം ഇന്ന് രാവിലെ 11നു തൃശൂരില്‍ ചേരുന്ന മന്ത്രിതല യോഗത്തിലുണ്ടാവും. ജില്ലയിലെ മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനില്‍ കുമാര്‍, സി രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ദേവസ്വം പ്രതിനിധികളും പങ്കെടുക്കും.

മെയ് രണ്ടിനാണ് തൃശൂര്‍ പൂരം നടക്കേണ്ടിയിരുന്നത്. ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതോടെ തന്നെ പൂരവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍ ഒരു ആനയുടെ പുറത്ത് എഴുന്നെള്ളിപ്പും പേരിന് മേളവുമായി പൂരം നടത്താമെന്ന് നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇതുപോലും വേണ്ടെന്നാണ് പുതിയ ധാരണ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...