വിമാനത്താവള കൈമാറ്റം : സര്‍ക്കാര്‍ അടിയന്തര സര്‍വ്വകക്ഷി യോഗം വിളിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലുമണിക്കാണ് സര്‍വ്വകക്ഷിയോഗം ചേരുക.

വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിഗ്രൂപ്പിന് കൈമാറാന്‍ ബുധനാഴ്ചയാണ് കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചത്. വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബുധനാഴ്ച തന്നെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. രാഷ്ട്രീയ പ്രതിരോധമെന്നോണമാണ് വ്യാഴാഴ്ച അടിയന്തരമായി സര്‍വ്വകക്ഷിയോഗം വിളിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് സര്‍വ്വകക്ഷിയോഗം ചേരുക. വിമാനത്താവളം അദാനിഗ്രൂപ്പിന് കൈമാറുന്നതിനെതിരെ പ്രതിപക്ഷത്തിനും എതിര്‍പ്പുണ്ട്.

തിരുവനന്തപുരത്തെ ബിജെപി ഘടകം വിമാനത്താവളം അദാനിക്ക് നല്‍കുന്നതിനെതിരെ നേരത്തെ സമരം ചെയ്തവരാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വന്ന സ്ഥിതിക്ക് ബിജെപി എന്തുനിലപാട് സ്വീകരിക്കുമെന്നത് വ്യക്തമല്ല.  യുഡിഎഫില്‍ വിമാനത്താവളം കൈമാറുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായമാണുള്ളത്. തിരുവനന്തപുരം എം.പി ശശി തരൂര്‍ അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറുന്നതിനെ അനുകൂലിക്കുന്ന ആളാണ്. അതേസമയം മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്താവള കൈമാറ്റത്തിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...