സ്വർണ്ണക്കടത്ത് : നയതന്ത്ര ബാഗേജ് തിരിച്ചയക്കാനും ശ്രമം നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ ഡിപ്ലോമാറ്റിക് ബാഗേജ് തിരിച്ചയക്കാൻ ശ്രമം നടന്നെന്നും കണ്ടെത്തൽ. വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ച ബാഗേജ് തിരിച്ചയക്കാൻ കോൺസുലേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലോക്ക്ഡൗണിന്റെ പേരുപറഞ്ഞ് ബാഗേജ് തിരിച്ചയക്കുന്നത് കസ്റ്റംസ് രണ്ട് ദിവസം വൈകിപ്പിച്ചു.

ഭക്ഷ്യവസ്തുക്കളെന്ന പേരിലാണ് ബാഗേജ് വന്നത്. 25 കിലോ ഭാരമെന്നായിരുന്നു പറഞ്ഞതെങ്കിലും തൂക്കി നോക്കിയപ്പോൾ 79 കിലോയോളം തൂക്കമുണ്ടായിരുന്നു. തൂക്കം അധികമാണെന്ന് പറഞ്ഞ് കസ്റ്റംസ് വിഭാഗം ബാഗേജ് പരിശോധിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. ഇതിന് പിന്നാലെയാണ് ബാഗേജ് തിരിച്ചയക്കാൻ ശ്രമം നടന്നത്.

ഇതിനിടെ സരിത് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും വ്യക്തമായി. സ്വർണ്ണം ഒളിപ്പിച്ചിരുന്ന ഡിപ്ലോമാറ്റിക് ബാഗേജ് തുറന്നാൽ ജോലി കളയിക്കുമെന്നായിരുന്നു ഭീഷണി. കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ വഴിയും പരിശോധന തടസപ്പെടുത്താൻ ശ്രമം നടന്നു. ഇയാളിപ്പോൾ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...