കോവിഡ് ചികിത്സ : സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തുന്നതിന് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചു. ആശുപത്രി മാനേജ്‌മെന്റുകളുമായി പലഘട്ടത്തില്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് നിരക്ക് നിശ്ചയിച്ചത്. സര്‍ക്കാരിന്റെ തീരുമാനത്തെ സ്വകാര്യ ആശുപത്രികള്‍ സ്വാഗതം ചെയ്തു.

കോവിഡ് ചികിത്സ സംസ്ഥാനത്ത് സൗജന്യമാണ്. സ്വകാര്യ ആശുപത്രികള്‍ക്കായി നിശ്ചയിച്ച തുക സര്‍ക്കാര്‍ പിന്നീട് നല്‍കും. 1311 സ്വകാര്യ ആശുപത്രികളെക്കൂടി ഇനി കോവിഡ് ചികില്‍സയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. അതോടെ, 6664 ഐസിയു കിടക്കകളും 1470 വെന്റിലേറ്ററുകളും കൂടി ലഭ്യമാകുമെന്നാണ് കണക്ക്. ജനറല്‍ വാര്‍ഡ് 2300 രൂപ, ഹൈഡിസ്‌പെന്‍സറി യൂണിറ്റില്‍ നിരക്ക് 3300 രൂപ, ഐസിയു 6500,
വെന്റിലേറ്റര്‍ ഐസിയു 11,500 രൂപ എന്നിങ്ങനെയാണ് നിരക്ക്. അതേ സമയം, പിപിഇ കിറ്റുകള്‍ക്ക് വരുന്ന ചെലവ് ഇതില്‍ ഉള്‍പ്പെടില്ല.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...