കവടിയാറിൽ മൂന്നംഗ സംഘം പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

കവടിയാര്‍ : തിരുവനന്തപുരം കവടിയാറിൽ പെട്രോൾ പമ്പിൽ ഗുണ്ടാവിളയാട്ടം. മൂന്നംഗ സംഘം പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ചു വീഴ്ത്തി. പ്രതികൾ വന്ന വാഹനം പോലീസ് പിടിച്ചെടുത്തു. ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ രാത്രിയിലാണ്  സംഭവം.

സിനിമാ സംവിധായകൻ ദീപു കരുണാകരന്‍റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിലാണ് ഗുണ്ടാ വിളയാട്ടമുണ്ടായത്. തിരുവനന്തപുരം കോർപറേഷനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വലിയ തിരക്കായിരുന്നു ഇന്നലെ പെട്രോൾ പമ്പിൽ. ഈ സമയത്ത് പമ്പിലെത്തിയ മൂന്നംഗ സംഘം കാറിന്‍റെ ടയറുകളിൽ കാറ്റ് അടിച്ച് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. മറ്റ് വാഹനങ്ങളിൽ ഇന്ധനമടിക്കുന്ന തിരക്കിലായിരുന്ന ജീവനക്കാർ എത്താൻ വൈകി.

ഇതിൽ പ്രകോപിതരായ പ്രതികൾ വാഹനം കുറുകെ ഇട്ട ശേഷം സ്വയം മെഷീൻ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെട്രോൾ പമ്പ് ജീവനക്കാ‍ർ ഇത് തടഞ്ഞതോടെ പ്രതികൾ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾ വന്ന വാഹനം പോലീസ് പിടിച്ചെടുത്തു. വാഹനത്തിന്‍റെ ഉടമയായ ശ്യാം എസ് ജയനും മറ്റ് പ്രതികൾക്കുമായുള്ള തിരച്ചിൽ തുടരുകയാണെന്ന് മ്യൂസിയം പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...