തിരുവനന്തപുരം : സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്നും ഷാർജയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്. 170 യാത്രക്കാരുമായി 6.20 ന് പറന്നുയർന്ന വിമാനം യന്ത്രതകരാർ കണ്ടെത്തിയതിനെ തുടർന്ന് ഉടനെ തന്നെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാർ വിമാനത്താവളത്തിൽ തുടരുകയാണ്.
സാങ്കേതിക തകരാർ: തിരുവനന്തപുരം – ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
RECENT NEWS
Advertisment