കോളജിനെച്ചൊല്ലി പാലക്കാട് വെസ്റ്റ് എസ്.എന്‍.ഡി.പി യൂണിയനില്‍ കലാപം ; നേതൃത്വം ഇടപെടുന്നില്ലെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കേരളശേരിയിലെ ശ്രീനാരായണ കോളജിനെച്ചൊല്ലി പാലക്കാട് വെസ്റ്റ് എസ്.എന്‍.ഡി.പി യൂണിയനില്‍ കലാപം. യൂണിയന്‍ അംഗങ്ങളില്‍ നിന്നും പണം സമാഹരിച്ചശേഷം കോളേജ് ആറുപേരുടെ പേരിലാക്കിയെന്നാണ് ഒരുവിഭാഗത്തിന്‍റെ ആക്ഷേപം. എന്നാല്‍ ആക്ഷേപം തള്ളിയ എസ്.എന്‍ ട്രസ്റ്റ് ഭരണ സമിതി കോളെജിനെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും വിശദീകരിച്ചു.

എസ്.എന്‍.ഡി.പി പാലക്കാട് വെസ്റ്റ് യൂണിയനുകീഴിലുള്ള അംഗങ്ങളില്‍ നിന്നും മൂന്നരക്കോടി രൂപ സമാഹരിച്ച് മൂന്നുകൊല്ലം മുമ്പാണ് കേരളശേരിയില്‍ ശ്രീനാരായണ കോളെജ് ഓഫ് ആട്സ് ആന്‍റ് സയന്‍സ് കോളജ് തുടങ്ങിയത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേഷനുള്ള നീക്കം നടക്കുന്നതിനിടെയാണ് യൂണിയന്‍ അംഗങ്ങള്‍ക്കിടയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. യൂണിയന്‍ പ്രസിഡന്റ് എടത്തറ രാമകൃഷ്ണന്‍റെ നേതൃത്വത്തില്‍ ആറുപേരടങ്ങുന്ന ട്രസ്റ്റ് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നെന്നാണ് ഒരുവിഭാഗത്തിന്‍റെ ആരോപണം.

യൂണിയന്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ സംരക്ഷണ സമിതി രൂപീകരിച്ച് പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കവും തുടങ്ങി. എന്നാല്‍ സ്വത്ത് തട്ടിയെടുത്തെന്ന ആരോപണം പ്രസിഡന്‍റ് ഉള്‍പ്പടെയുള്ളവര്‍ തള്ളുന്നു. ട്രസ്റ്റ് അംഗങ്ങളുടെ കുടുംബാംഗങ്ങളെ അവകാശികളാക്കി വെച്ച ട്രസ്റ്റിന്‍റെ പ്രമാണ രേഖ തിരുത്താനുള്ള നടപടി തുടങ്ങിയെന്നും അവര്‍ പറഞ്ഞു. പാലക്കാട്ടെ സംഭവങ്ങളില്‍ എസ്.എന്‍.ഡി.പി യോഗം ഇടപെട്ടില്ലെന്ന ആക്ഷേപവും പ്രതിഷേധക്കാര്‍ക്കുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...